Top
23
Thursday, November 2017
About UsE-Paper

നൈപുണ്യവികസനം: സൌജന്യ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌

 പത്തനംതിട്ട > കേന്ദ്രസര്‍ക്കാര്‍ നൈപുണ്യ വികസനമന്ത്രാലയം നടപ്പാക്കുന്ന നൈപുണ്യ വികസനകോഴ്സുകള്‍ക്ക് പത്തനംതിട്ട പ്രധാനമന്ത്രി കൌശല്‍ കേന്ദ്രത്തില്‍ തുടക്കംകുറിക്കും. നഗരഗ്രാമ വ്യത്യാസമില്ലാതെയും സംവരണ, സാമ്പത്തിക പരിധിയില്ലാതെയും 18നും 38നും മധ്യേപ്രായമുള്ള യുവതീ യുവാക്കള്‍ക്ക് കോഴ്സില്‍ പങ്കെടുക്കാം. ജില്ലയിലുള്ളവര്‍ക്ക് പത്തനംതിട്ട ജനറല്‍ആശുപത്രിക്ക് എതിര്‍വശം കുന്നിത്തോട്ടം ബിസിനസ് പ്ളാസയില്‍ ഉള്ള പ്രധാനമന്ത്രി കൌശല്‍കേന്ദ്രത്തിലാണ് പരിശീലനം നല്‍കുന്നത്. ജില്ലയിലെ ഏക സെന്ററാണ് ഇത്. 

പഠനശേഷം സെന്റര്‍വഴി തൊഴില്‍ ഉറപ്പാക്കുന്നതിന് സഹായിക്കും. യൂണിഫോം ഉള്‍പ്പെടെ പഠനസാമഗ്രികള്‍ സൌജന്യമായി നല്‍കി തൊഴില്‍കണ്ടെത്തുന്നതിന് സഹായകമായ കേന്ദ്രസര്‍ക്കാരിന്റെ ആറ് പ്രോഗ്രാമുകളാണ് കേന്ദ്രത്തില്‍ നടത്തുന്നത്. പൂര്‍ണമായും സ്മാര്‍ട്ട് ക്ളാസ് റൂമുകള്‍ പഠനവിഷയങ്ങള്‍ക്ക് അനുബന്ധമായ ലാബുകള്‍ തുടങ്ങി ഉന്നതനിലവാരം പുലര്‍ത്തുന്ന സൌകര്യങ്ങള്‍ ആണ് കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്.
ലോജിസ്റ്റിക് മാനേജ്മെന്റ്, സിആര്‍എം ഡൊമസ്റ്റിക് നോണ്‍വോയ്സ് (ഐടി, ഐടിഇഎസ്) ബിപിഒ, റീട്ടെയില്‍സെയില്‍സ് അസോസിയേറ്റ്, അപ്പാരല്‍ ട്രെയിനിങ്, ഹാന്‍ഡിക്രാഫ്റ്റ്, ജൂവലറി റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ് എന്നീ കോഴ്സുകളില്‍ 10-ാംക്ളാസ്, പ്ളസ്ടു അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫീസില്ല. ബിപിഎല്‍ കാര്‍ഡ് ഉപഭോക്താക്കള്‍, കുടുംബശ്രീ അംഗത്തിന്റെ ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന. സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9645063292, 9895350999, 9895695999.
 
 

Related News

കൂടുതൽ വാർത്തകൾ »