25 September Tuesday

കാട്ടുപോത്തിന്റെ ജഡം പമ്പയാറ്റിൽ ഒഴുകിയെത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

 ചിറ്റാർ 

തുലാപ്പള്ളിയിൽ എയ്ഞ്ചൽവാലി പാലത്തിനു സമീപം പമ്പയാറ്റിൽ ഒഴുകിയെത്തിയ നിലയിൽ കാട്ടുപോത്തിന്റെ ജഡം. ആറ്റിലെ പാറയിൽ തങ്ങിനിൽക്കുന്ന നിലയിൽ ഞായറാഴ്ച രാവിലെയാണ് നാട്ടുകാർ ജഡം കണ്ടത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണമല സ്റ്റേഷനിലെ വനപാലകരും നാട്ടുകാരും ചേർന്ന് കരയ്ക്കെത്തിച്ചു. വനംവകുപ്പ് വെറ്ററിനറി ഡോക്ടർ ജയകുമാറിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം പൂർത്തീകരിച്ച് ജഡം വാഹനത്തിൽ ഇലവുങ്കൽ ഭാഗത്ത് വനത്തിൽ എത്തിച്ച് സംസ്കരിച്ചു.
അഞ്ച് വയസുള്ള പോത്തായിരുന്നു. ജഡത്തിന് മൂന്നു ദിവസം പഴക്കമുണ്ട്. ആനത്തോട് ഡാം തുറന്നുവിട്ടതിനെ തുടർന്ന് ശബരിമല വനമേഖലയിൽ നിന്ന് ഒഴുക്കിൽ പെട്ട് വന്നതാകാമെന്ന് വനപാലകർ പറഞ്ഞു. 
 
 
പ്രധാന വാർത്തകൾ
Top