20 June Wednesday

എസ്എന്‍ഡിപി റാന്നി യൂണിയന്‍ മുന്‍ പ്രസിഡന്റിനും സെക്രട്ടറിക്കും ജയില്‍ ശിക്ഷ

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

 പത്തനംതിട്ട > നിരോധന ഉത്തരവ് ലംഘിച്ചതിന് എസ്എന്‍ഡി പി റാന്നി യൂണിയന്‍ മുന്‍ പ്രസിഡന്റിനും സെക്രട്ടറിക്കും ജയില്‍ ശിക്ഷ. കെ വസന്തകുമാര്‍, പി എന്‍ സന്തോഷ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് റാന്നി മുന്‍സിഫ് കോടതിയുടെ ഉത്തരവ്. വലിയകുളം ഓലിയ്ക്കല്‍ അജയകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്  40 ദിവസത്തെ സിവില്‍ തടവിന് ഉത്തരവായത്. 

എസ്എന്‍ഡിപി റാന്നി യൂണിയന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അജയന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ചാനലിന്റെ ഓഫീസ് ഇവര്‍ ബലം പ്രയോഗിച്ച് പൂട്ടിയതായാണ് പരാതി. സ്ഥാപനം തുറന്നു കിട്ടുന്നതിനുവേണ്ടി അജയകുമാര്‍ കോടതിയെ സമീപിച്ചിരുന്നു. കേസ് പരിശോധിച്ച് സ്ഥാപനത്തിന്റെ താക്കോല്‍ ഉടമയ്ക്ക് കാൈറാനും ചാനല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് വസന്തകുമാറിനോടും സന്തോഷിനോടും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോടതിയുത്തരവ് നടപ്പാക്കാന്‍ ഇരുവരും തയ്യാറായില്ല. അന്തിമവിധി നടപ്പിലാക്കിയപ്പോഴാണ് ഇടക്കാലവിധി നടപ്പിലാക്കാതിരുന്നത്. ഇത് കോടതിയലക്ഷ്യമായി കണ്ടാണ്  കോടതിവിധി ഉണ്ടായത്. ഇവരുടെ ഭരണസമിതി പിരിച്ചുവിട്ടതിനെ തുടര്‍ന്ന് നിലവില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് യൂണിയന്‍ ഭരണം നടത്തുന്നത്.
 
 
പ്രധാന വാർത്തകൾ
Top