19 July Thursday

അടൂരില്‍ അഗ്നിശമന സേനയ്ക്ക് ആസ്ഥാന മന്ദിരം ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 12, 2017

ഫയര്‍ഫോഴ്സിന് ആസ്ഥാന മന്ദിരം നിര്‍മിക്കുന്ന സ്ഥലം

 

 
അടൂര്‍ > അടൂരില്‍ ഫയര്‍ഫോഴ്സിന് ആസ്ഥാന മന്ദിരം നിര്‍മിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു. പത്തനംതിട്ട- തട്ട റോഡില്‍ പന്നിവിഴ ദേവിക്ഷേത്രത്തിന് സമീപം കെഐപി വക കനാല്‍ പുറംപോക്കായ 1.85ഏക്കര്‍ സ്ഥലം ഫയര്‍ഫോഴ്സിന് ജലവിഭവ വകുപ്പ് വിട്ടുനല്‍കിയതോടെയാണ് ആസ്ഥാന മന്ദിര നിര്‍മാണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നത്. 
വിട്ടുകിട്ടിയ സ്ഥലം കെട്ടിട നിര്‍മാണത്തിനായി പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്തു. മഹാഗണി ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുമാറ്റി സ്ഥലം കെട്ടിട നിര്‍മാണയോഗ്യമാക്കി. യാത്രാ സൌകര്യമൊരുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. മന്ദിരത്തിന്റെ രൂപരേഖയും തയ്യാറാക്കി. അഞ്ചുകോടി രുപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനും കെട്ടിടനിര്‍മാണ സൌകര്യം ഒരുക്കുന്നതിനുമായി സര്‍ക്കാര്‍ 35 ലക്ഷം രൂപ അനുവദിച്ചിരുന്നു
 
 
 
പ്രധാന വാർത്തകൾ
Top