19 January Saturday

തിരുവാഭരണ പേടകങ്ങൾ ശിരസിലേറ്റാൻ 22 അംഗ സംഘം

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

 പന്തളം

ശനിയാഴ്ച ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രയിൽ പന്തളത്തുനിന്ന‌് തിരുവാഭരണങ്ങൾ അടങ്ങിയ പേടകം ശിരസിലേറ്റി ശബരിമലയിൽ എത്തിക്കുന്നതും തിരിച്ച് പന്തളത്ത് എത്തിക്കുന്നതും ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 22 അംഗ സംഘം. 
പ്രധാന പെട്ടി ഗുരുസ്വാമിയും പൂജാപാത്രങ്ങൾ അടങ്ങുന്ന പെട്ടി മരുതവന ശിവൻപിള്ളയും കൊടിപ്പെട്ടി കിഴക്കേ തോട്ടത്തിൽ പ്രതാപചന്ദ്രൻ നായരും ശിരസിലേറ്റും. 
പരമ്പരാഗത പാതയിലൂടെയുള്ള യാത്രയിൽ സംഘാംഗങ്ങൾ മാറി മാറി പെട്ടികൾ ശിരസിലേറ്റും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top