18 August Saturday

ചിറ്റാറിലെ പൊലീസ് നരനായാട്ട്: യുവജന കമീഷൻ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

 പത്തനംതിട്ട

ചിറ്റാർ എസ്ഐ കവിരാജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വീടുകയറി അതിക്രമം നടത്തുകയും അമ്മയെയും മക്കളെയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ യുവജന കമീഷൻ കേസെടുത്തു. മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചിറ്റാർ ഓലിയ്ക്കൽ അരുൺ രാജ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
ആഗസ്ത് ഏഴിന് പുലർച്ചെ രണ്ടോടെയാണ് പൊലീസ് സംഘം വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയത്. പണിമുടക്ക് ദിവസം വാഹനം ഓടിച്ചത് ചോദ്യം ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് അരുണിന്റെ സഹോദരൻ അനിൽരാജിനെ അറസ്റ്റ് ചെയ്യാൻ എസ്ഐ കവിരാജിന്റെ നേതൃത്വത്തിൽ എട്ടോളം വരുന്ന പൊലീസ് സംഘമെത്തിയത്. പൊലീസ് സംഘം വീട്ടിൽ അഴിഞ്ഞാടുകയായിരുന്നു. അനിലിനെ മർദിക്കുകയും പിടികൂടി പൊലീസ് സ്റ്റേഷനിലാക്കി. അരുണിനെയും അമ്മ ഓമനെയും മർദ്ദിച്ചു. ഓമനുടെ താടിയെല്ലിന് പൊട്ടലുണ്ട്.
അരുണും ഓമനയും റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി ഇതുവരെയായിട്ടും പൊലീസ് മൊഴിയെടുക്കാൻ എത്തിയിട്ടില്ല. തുടർന്നാണ് അരുൺരാജ് യുവജന കമീഷന് പരാതി നൽകിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top