20 October Saturday

കെസിസിയുടെ കേന്ദ്ര ഓഫീസ് തിരുവല്ലയിൽ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

 തിരുവല്ല

കേരള കൗൺസിൽ ഓഫ് ചർച്ചസ് കേന്ദ്ര ഓഫീസ് തിരുവല്ലയിൽ പ്രവർത്തനം ആരംഭിച്ചു. ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കെസിസി പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് അധ്യക്ഷനായി. ഡോ. കെ പി യോഹന്നാൻ മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി. കെസിസി സെക്രട്ടറി ഫാ. ഡോ. റെജി മാത്യു, ട്രഷറർ അഡ്വ. പ്രകാശ് പി തോമസ്, മാർത്തോമ സഭാ സെക്രട്ടറി റവ. കെ ജി ജോസഫ്, സൽവേഷൻ ആർമി ഡിവിഷണൽ കമാണ്ടർ മേജർ ഒ സി ജോൺ, ബലിവേഴ്സ് ചർച് പിആർഒ ഫാ.സിജോ പന്തപ്പള്ളിൽ, റവ. ജോജൻ മാത്യൂസ് ജോൺ, ഫാ.ജോമോൻ ജോബ്, ഫാ. എബ്രഹാം കോശി, അനീഷ് കുന്നപുഴ, ജോജി പി  തോമസ്, എം സി ജോർജ് കുട്ടി, ആഷി സാറ, വർഗീസ് ടി  മാങ്ങാട്, ലിനോജ് ചാക്കോ, അഡ്വ. എം ബി നൈനാൻ എന്നിവർ സംസാരിച്ചു.
 
 
 
പ്രധാന വാർത്തകൾ
Top