24 September Monday

കെ പി യോഹന്നാൻ മെത്രാപ്പോലീത്തയ്ക്ക്68‐ാം പിറന്നാൾ

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

 കുറ്റുപ്പുഴ > ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ ഡോ. കെ പി യോഹന്നാൻ മെത്രാപ്പോലീത്തയുടെ 68‐ാം പിറന്നാളിന്  ലളിതമായ ചടങ്ങുകൾ. സഭയുടെ മുഴുവൻ മെത്രാപ്പോലീത്താമാരും വികാരി ജനറൽമാരും മറ്റും പങ്കെടുക്കുന്ന സിനഡ് കൗൺസിലിനിടയിൽ കേക്ക് മുറിച്ചാണ് പിറന്നാളാഘോഷിച്ചത്. ആഘോഷങ്ങൾ ഒഴിവാക്കി അതിന് വരുന്ന തുകകൂടി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകണമെന്ന മെത്രാപ്പോലീത്തായുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു ആഘോഷങ്ങൾ സഭ നേതൃത്വം ഒഴിവാക്കിയത്. സിനഡ് യോഗസ്ഥലത്തിന് മുൻവശമുണ്ടായിരുന്ന മാവിന്റെ ചുവട്ടിൽ മറ്റുള്ളവരോടൊപ്പം കേക്ക് മുറിക്കുക മാത്രമായിരുന്നു ചടങ്ങ്. ബിഷപ്പ് ഡോ സൈമൺ ജോൺ , ബിഷപ്പ് ഡോ.സാമുവൽ മാത്യു, ബിഷപ്പ് ഡോ. ജൂറിയ ബർഗൻ, ബിഷപ്പ് ഡോ.പ്രൈസൺ ജോൺ എന്നിവർ അനുമോദനം നേർന്നു. സഭയുടെ പബ്ലിക് റിലേഷൻ ഓഫീസർ ഫാ. സിജോ പന്തപള്ളിൽ കൂടിനിന്നവർക്ക് സ്വാഗതവും റവ.ഡോ ദാനിയേൽ ജോൺസൺ നന്ദിയും പറഞ്ഞു. 

സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക മാധ്യമേഖലകളിലെ പ്രമുഖർ 68 ന്റെ നിറവിലെത്തിയ ഡോ. കെ പി യോഹന്നാൻ മെത്രാപ്പോലീത്തായ്ക്ക് നൻമകൾ നേരാൻ എത്തിയിരുന്നു. ദേശാഭിമാനിക്കു വേണ്ടി റസിഡന്റ് എഡിറ്റർ പി എം മനോജ് കുറ്റപ്പുഴ സെന്റ് തോമസ് നഗറിലെ സിനഡ് ആസ്ഥാനത്ത് എത്തി ബൊക്ക നൽകി അനുമോദനങ്ങൾ നേർന്നു.
 
 
പ്രധാന വാർത്തകൾ
Top