Top
16
Saturday, December 2017
About UsE-Paper

പത്തനംതിട്ട/റാന്നി ഏരിയ സമ്മേളനത്തിന് ഇന്ന് പതാക ഉയരും

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

 പത്തനംതിട്ട > സിപിഐ എം പത്തനംതിട്ട ഏരിയ സമ്മേളനത്തിന് ഓമല്ലൂരില്‍ വെള്ളിയാഴ്ച പതാകയുയരും.  പി എന്‍ രാജന്‍- ഏബ്രഹാം മണ്ണായ്ക്കല്‍ നഗറില്‍ (ഓമല്ലൂര്‍ ചന്തമൈതാനം) സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പതാകയുയര്‍ത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ എന്‍ ആര്‍ പൊടിയന്‍- പി ആര്‍ പ്രസാദ് നഗറിലാണ് (ദര്‍ശന ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം. പാര്‍ടി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപന്‍ ഉദ്ഘാടനംചെയ്യും. 12ന് പൊതുസമ്മേളനം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനംചെയ്യും.

ദീപശിഖ, പതാക, കൊടിമര, കപ്പി - കയര്‍ ജാഥകള്‍ വെള്ളിയാഴ്ച പകല്‍ മൂന്നിന് നേതാക്കളുടെ സ്മൃതിയിടങ്ങളില്‍നിന്ന് പര്യടനം ആരംഭിക്കും. കെ അനില്‍കുമാര്‍ ക്യാപ്ടനായ ദീപശിഖ ജാഥ അനശ്വര രക്തസാക്ഷി സി വി ജോസിന്റെ ബലികുടീരത്തില്‍നിന്ന് പ്രയാണം ആരംഭിക്കും. പാര്‍ടി ഏരിയ സെക്രട്ടറി എന്‍ സജികുമാര്‍ ദീപശിഖ കൈമാറും. പ്രതിനിധി സമ്മേളന നഗറില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ജി കൃഷ്ണന്‍ നായര്‍ ഏറ്റുവാങ്ങും.
പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാകജാഥ പി ആര്‍ പ്രസാദിന്റെ സ്മൃതിയിടത്തുനിന്നാണ് പ്രയാണം ആരംഭിക്കുന്നത്. അന്‍സാരി എസ് അസീസാണ് ക്യാപ്ടന്‍. ജില്ലാ കമ്മിറ്റിയംഗം വി കെ പുരുഷോത്തമന്‍പിള്ള പതാക കൈമാറും. സമ്മേളനനഗറില്‍ ഏരിയ കമ്മിറ്റിയംഗം പി ജി പ്രസാദ് ഏറ്റുവാങ്ങും. മുള്ളനിക്കാട് എന്‍ ആര്‍ പൊടിയന്റെ സ്മൃതിയിടത്തുനിന്ന് കൊടിമര ജാഥ പ്രയാണം ആരംഭിക്കും. കെ ബാലകൃഷ്ണന്‍ നായരാണ് ക്യാപ്ടന്‍. ജില്ലാ കമ്മിറ്റിയംഗം എ ശ്രീകുമാര്‍ കൈമാറും. സമ്മേളന നഗറില്‍ ഏരിയ കമ്മിറ്റിയംഗം പി എന്‍ ശശി ഏറ്റുവാങ്ങും.
പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക ഏബ്രഹാം മണ്ണായ്ക്കലിന്റെ സ്മൃതിയിടത്തുനിന്ന് ആരംഭിക്കും.ക്യാപ്ടന്‍ എസ് മീരാസാഹിബിന്  ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. ടി കെ ജി നായര്‍ കൈമാറും. ഏരിയ കമ്മിറ്റിയംഗം ജെ ഇന്ദിരാദേവി ഏറ്റുവാങ്ങും. ടി സക്കീര്‍ ഹുസൈന്‍ ക്യാപ്ടനായ കൊടിമര ജാഥ പി എന്‍ രാജന്റെ സ്മൃതിയിടത്തുനിന്ന് പ്രയാണം ആരംഭിക്കും. ജില്ലാ കമ്മിറ്റിയംഗം അമൃതം ഗോകുലന്‍ കൈമാറും. ഏരിയ കമ്മിറ്റിയംഗം പി ആര്‍  പ്രദീപ് ഏറ്റുവാങ്ങും.
നാരങ്ങാനത്ത് ഷാജി തോമസിന്റെ ബലികുടീരത്തില്‍നിന്നാണ് കപ്പി- കയര്‍ ജാഥ ആരംഭിക്കുന്നത്. ബെന്നി ദേവസ്യയാണ് ക്യാപ്ടന്‍. ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാര്‍ കൈമാറും. പി എസ് കൃഷ്ണകുമാര്‍ ഏറ്റുവാങ്ങും.
 
റാന്നി > സിപിഐ എം റാന്നി ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക, കൊടിമര, കപ്പികയര്‍, ദീപശിഖ ജാഥകള്‍ വെള്ളിയാഴ്ച നടക്കും.വിവിധ കേന്ദ്രങ്ങളില്‍ നിന്നാരംഭിക്കുന്ന ജാഥകള്‍ വൈകിട്ട് 5ന് പ്രതിനിധി സമ്മേളന നഗറായ റാന്നി പെരുമ്പുഴയിലെ  സ. എം കെ മുകുന്ദന്‍ നായര്‍ നഗറില്‍ എത്തും. ഇവിടെ നിന്നും ജാഥകള്‍ പൊതുസമ്മേളന നഗറായ ഇട്ടിയപ്പാറയിലെ സ. ഇടിക്കുള മാപ്പിള നഗറില്‍ എത്തും. അവിടെവച്ചാണ് ഏറ്റുവാങ്ങല്‍ നടക്കുക.  
  പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക ചിറ്റാറില്‍ സ. എം എസ് പ്രസാദിന്റെ ബലികുടീരത്തില്‍ നിന്നും ഏരിയ കമ്മിറ്റിയംഗം എം എസ് രാജേന്ദ്രന്‍ ജാഥാ ക്യാപ്റ്റന്‍ കെ ജി മുരളീധരന് കൈമാറും. ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് മോഹനന്‍ സമ്മേളന നഗറില്‍ ഏറ്റുവാങ്ങും. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക മോതിരവയലില്‍ സ. റെജി സഖറിയയുടെ ബലികുടീരത്തില്‍ നിന്നും ഏരിയ കമ്മിറ്റിയംഗം കെ കെ സുരേന്ദ്രന്‍ ജാഥാ ക്യാപ്റ്റന്‍ ജോര്‍ജ്ജ് ഫിലിപ്പിന് കൈമാറും. സമ്മേളന നഗറില്‍ രാജു ഏബ്രഹാം എംഎല്‍എ ഏറ്റുവാങ്ങും. 
പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമരം കുമ്പളാംപൊയ്ക നിരവേല്‍ സോമരാജന്റെ ബലികുടീരത്തില്‍ നിന്നും ജില്ലാ കമ്മിറ്റിയംഗം കോമളം അനിരുദ്ധന്‍ ജാഥാ ക്യാപ്റ്റന്‍ പി കെ പ്രഭാകരന് കൈമാറും. ജില്ലാ കമ്മിറ്റിയംഗം എസ് ഹരിദാസ് സമ്മേളന നഗറില്‍ ഏറ്റുവാങ്ങും. പൊതുസമ്മേളനനഗറില്‍ ഉയര്‍ത്താനുള്ള കൊടിമരം മുക്കം സ. തുണ്ടത്തില്‍ കമലാസനന്റെ ബലികുടീരത്തില്‍ നിന്നും ഏരിയ കമ്മിറ്റിയംഗം അഡ്വ. വി ജി സുരേഷ് ജാഥാ ക്യാപ്റ്റന്‍ പി എസ് പ്രസാദിന് കൈമാറും. ഏരിയ കമ്മിറ്റിയംഗം പി കെ സോമരാജന്‍ സമ്മേളന നഗറില്‍ ഏറ്റുവാങ്ങും.
 സമ്മേളന നഗറുകളില്‍ പതാകകള്‍ ഉയര്‍ത്താനുളള കപ്പി, കയര്‍ എന്നിവ വയ്യാറ്റുപുഴ സ. അനിലിന്റെ ബലികുടീരത്തില്‍ നിന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ യു ജനീഷ്കുമാര്‍ ജാഥാ ക്യാപ്റ്റന്‍ പി ആര്‍ പ്രമോദിന് കൈമാറും. സമ്മേളന നഗറില്‍ ഏരിയ സെക്രട്ടറി പി ആര്‍ പ്രസാദ് ഏറ്റുവാങ്ങും. ദീപശിഖാ ജാഥ മോതിരയലില്‍ സ. റെജി സഖറിയയുടെ ബലികുടീരത്തില്‍ നിന്നും ഏരിയ കമ്മിറ്റിയംഗം കെ ഉത്തമനില്‍ നിന്നും ജാഥാ ക്യാപ്റ്റന്‍ ജോബി ടി ഈശോ ഏറ്റുവാങ്ങും. സമ്മേളന നഗറില്‍ ജില്ലാ കമ്മിറ്റിയംഗം മത്തായി ചാക്കോ ഏറ്റുവാങ്ങും.