25 September Tuesday
നൂതന ജർമ്മൻ സാങ്കേതിക വിദ്യ

ആദ്യ പൈലറ്റ് പ്രോജക്ടിനെപ്പറ്റി മന്ത്രി സുധാകരന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

 പത്തനംതിട്ട

നൂതന ജർമൻ സാങ്കേതിക വിദ്യയായ 'ഫുൾ ഡെപ്ത് റിക്ലമേഷൻ ബൈ സോയിൽ സ്റ്റെബിലൈസേഷൻ വിത്ത് സിമെന്റ്' ഉപയോഗിച്ച് പൈലറ്റ് പ്രോജക്റ്റായി കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന അടൂർ ആനയടി  പഴകുളം റോഡ് (5 കി.മീ) പ്രവൃത്തി പുരോഗമിച്ച് വരികയാണെന്ന് പൊതുമരാമത്ത്മന്ത്രി ജി സുധാകരന്റെ ഫേയ്‌സ്ബുക് പോസ്റ്റ്. നിലവിലുള്ള പേവ്‌മെന്റിൽ സിമന്റും ഇറക്കുമതി ചെയ്ത പ്രത്യേകതരം പോളിമർ മിശ്രിതവും നിശ്ചിത അനുപാതത്തിൽ ചേർത്ത് ജർമൻ യന്ത്രോപകരണങ്ങൾ ഉപയോഗിച്ച് നിലവിലുള്ള റോഡ് 30 സെ.മീ ആഴത്തിൽ വെട്ടിയെടുക്കുകയും പിന്നീട് അത് കുഴച്ച് അതേ ഭാഗത്ത് തന്നെ ഇടുകയും ചെയ്യും. വിവിധ തരം റോളറുകൾ ഉപയോഗിച്ച് കോപാക്റ്റ് ചെയ്ത് റോഡു നിർമ്മിക്കുന്ന രീതിയാണ് ഈ സാങ്കേതിക വിദ്യയിൽ പ്രാവർത്തികമാക്കുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന റോഡിന്റെ മുകളിൽ ഒരു ലെയർ ബിറ്റുമിനസ് കോൺക്രീറ്റ് നൽകുന്നതോടെ റോഡ് നിർമാണം പൂർത്തിയാകും.
നിർമാണ വസ്തുക്കളായ പാറ, മെറ്റൽ എന്നിവയ്ക്ക് വലിയ തോതിലുള്ള ദൗർലഭ്യം  നേരിടുകയും അവയുടെ ഖനനം മൂലം നിരവധി പാരിസ്ഥിക പ്രശ്‌നങ്ങൾ ഉടലെടുക്കുകയും ചെയ്യും. ഈ സന്ദർഭത്തിൽ നിലവിലുള്ള വസ്തുക്കൾ റീ സൈക്കിൾ ചെയ്ത് ഉപയോഗിക്കുന്ന രീതി അവലംബിക്കുന്നതുകൊണ്ട് പ്രകൃതി വിഭവങ്ങളുടെ ചൂഷണം പരമാവധി കുറയ്ക്കാൻ സാധിക്കും. ഇതിനു വേണ്ടി വരുന്ന നിർമാണ ചെലവ് നിലവിലെ നിർമാണ രീതിയേക്കാൾ കുറച്ച് അധികരിക്കുമെങ്കിലും നിർമാണ വസ്തുക്കളുടെ സേവിംഗ്‌സിൽ കൂടി ഉണ്ടാകുന്ന സാമൂഹികമായ ലാഭം വളരെ വലുതാണ്. കൂടാതെ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ റോഡിന്റെ ബെയ്‌സ്, സബ് ബേയ്‌സ് എന്നിവ 15 വർഷത്തിൽ കൂടുതൽ നിലനിൽക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു ദിവസം ഏകദേശം അരകിലോമീറ്ററോളം റോഡ് പൂർത്തിയാക്കുവാൻ കഴിയുമെന്നുള്ളതിനാൽ നിർമാണ സമയത്തിലും വലിയ തോതിലുള്ള ലാഭം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top