20 September Thursday

മൈഥിലിയുടെ ദുരൂഹ മരണം: അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ യോഗം

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018

 

പത്തനംതിട്ട
പ്ലസ്വൺ വിദ്യാർഥി കടമ്മനിട്ട കാരുമലമേലേടത്തു വീട്ടിൽ മൈഥിലിയുടെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി.
കടമ്മനിട്ടയിൽ ചേർന്ന ധർണ വി കെ പുരുഷോത്തമൻപിള്ള ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി ബെന്നി ദേവസ്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി ഹരിദാസ്, നഗരസഭ കൗൺസിലർ സജി കെ സൈമൺ, ബ്ലോക്ക് പഞ്ചായത്തംഗം എ എൻ ദീപ, ആറന്മുള രാമചന്ദ്രൻ ആചാരി, മനോജ് വട്ടക്കാവ്, സി വി ശാമുവേൽ, വി ബി പ്രസാദ്, പ്രകാശ്കുമാർ തടത്തിൽ, കെ ആർ രാധാകൃഷ്ണൻ, കെ വി മാത്യു, ബിനു ശാമുവേൽ എന്നിവർ സംസാരിച്ചു. സുബിൻ കെ സുനിൽ സ്വാഗതവും ഗോവിന്ദ രാജൻ നന്ദിയും പറഞ്ഞു. മൈഥിലി പഠിച്ച കടമ്മനിട്ട ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
 
 
 
പ്രധാന വാർത്തകൾ
Top