17 July Tuesday

കണ്ണങ്കര ജങ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 7, 2017

കണ്ണങ്കരയിലെ ഓട നിര്‍മാണം വീണാജോര്‍ജ് എംഎല്‍എയും പിഡബ്ള്യൂഡി ഉദ്യോഗസ്ഥരും പരിശോധിക്കുന്നു

 പത്തനംതിട്ട > കണ്ണങ്കര ജങ്ഷനില്‍ റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായതായി വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു. കണ്ണങ്കര ജങ്ഷനില്‍നിന്ന് വലഞ്ചുഴിയിലേക്ക് പോകുന്ന റോഡില്‍ ഡ്രെയിനേജ് ഇല്ലാതായിട്ട് വര്‍ഷങ്ങളായിരുന്നു. ഇതുകാരണം ചെറിയ മഴയില്‍പോലും സ്ഥിരമായി വെള്ളത്തിലാകുന്ന റോഡായിരുന്നു കണ്ണങ്കര ജങ്ഷന്‍. മഴ പെയ്തുകഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് കാല്‍നട യാത്ര വലിയ ദുതിരമായിരുന്നു. ഏറെ ദുരിതം അനുഭവിച്ചത് ഇവിടത്തെ കച്ചവടക്കാരും പരിസരത്തെ വീടുകളില്‍ താമസിക്കുന്നവരും വിദ്യാര്‍ഥികളുമാണ്. 

റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നതുമൂലം പരിസരത്തെ കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറുന്നത് സ്ഥലം എംഎല്‍എയായ വീണാ ജോര്‍ജിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ സര്‍ക്കാരില്‍ കൊടുത്ത കത്തിന്റെ ഫലമായി ഡ്രെയിനേജ് നിര്‍മിക്കാന്‍ 10 ലക്ഷം രൂപയുടെ ഭരണാനുമതി സര്‍ക്കാരില്‍നിന്ന് ലഭിക്കുകയായിരുന്നു. ഇതിന്റെ ഫലമായി ഉടന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും നിര്‍മാണ ജോലി ആരംഭിക്കുകയും ചെയ്തു. നല്ല ആഴത്തിലും വീതിയിലും നിര്‍മിച്ച ഡ്രെയിനേജിന് മുകളില്‍ മുഴുവനായും സ്ളാബിട്ട് മൂടുന്നതോടെ പ്രദേശത്തെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അനുഭവിച്ച വലിയൊരു ദുരിതത്തിന് പരിഹാരമാകുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു.
പ്രധാന വാർത്തകൾ
Top