14 November Wednesday

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

 തിരുവല്ല

മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ ആഭിമുഖ്യത്തിൽ ആലംതുരുത്തി, കടപ്ര എന്നിവിടങ്ങളിൽ ശനിയാഴ്ച വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു.
  ബോധനയുടെ നേതൃത്വത്തിൽ കിണറുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയും ആവശ്യമുള്ളവർക്ക് ജലശുദ്ധീകരണ ഉപകരണങ്ങൾ നൽകുകയും ചെയ്തു. പുഷ്പഗിരി മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി ആവശ്യമായവർക്ക് വൈദ്യസഹായം നൽകി. 
 യോഗത്തിൽ മലങ്കര കാതോലിക് അസോസിയേഷൻ പ്രസിഡന്റ് ജോജി വിഴലിൽ അധ്യക്ഷനായി. ബോധന ഡയറക്ടർ ഫാ. തോമസ് പയ്യമ്പള്ളിൽ, ഫാ. തോമസ് തോപ്പിൽകുളത്തിൽ, ഫാ. മാത്യു പുനക്കുളം, ഫാ. തോമസ് പരിയാരത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസ് ചെറി, ഷാന്റി എബി എന്നിവർ സംസാരിച്ചു. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top