17 November Saturday
വീണാ ജോർജ് എംഎൽഎയെ അപമാനിക്കാൻ ശ്രമം

കോൺഗ്രസ് നിലപാട് അപമാനകരം: കെ പി ഉദയഭാനു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

 പത്തനംതിട്ട

ദുരന്തമുഖത്തു നിന്ന് ഒളിച്ചോടിയ കോൺഗ്രസ് നടപടി നിയമസഭയിൽ ചർച്ച ചെയ്ത വീണാ ജോർജ് എംഎൽഎയെ അപമാനിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നിലപാട് ജനാധിപത്യത്തിന് അപമാനമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രസ്താവനയിൽ പറഞ്ഞു.
അഗസ്ത് 14 മുതൽ 19 വരെ പ്രളയ ദുരിതത്തൽപ്പെട്ട് പതിനായിരങ്ങൾ രക്ഷയ്ക്കായി കേഴ്ന്നപ്പോൾ ദുരിതാശ്വാസ പ്രവർത്തനത്തിന് എംപി അടക്കം ഒരു കോൺഗ്രസ് പ്രവർത്തകനേയും ജില്ലയിൽ എവിടെയും കണ്ടില്ല.
രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും ക്യാമ്പുകളിൽ ഭക്ഷണവും വെള്ളവും വസ്ത്രവും മരുന്നും എത്തിക്കാനും, വീടുകളും പരിസരവും ശുചീകരിക്കാനും സിപിഐ എം നേതൃത്വത്തിൽ പതിനായിരങ്ങൾ ഊണും ഉറക്കവും ഉപേക്ഷിച്ച്  രംഗത്തിറങ്ങിയിരുന്നു. 50, 000 ഓളം വീടുകളാണ‌് സിപിഐ എം പ്രവർത്തകർ നേരിട്ടിറങ്ങി ശുചീകരിച്ചത‌്. 
എന്നാൽ ഇവിടൊന്നും ഒരു വിധ സഹായത്തിനും കോൺഗ്രസിനെ കണ്ടില്ല.ഇത് പല മാധ്യമങ്ങളും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
ഈ വിവരം നിയമസഭയിൽ ചർച്ച ചെയ്തതിന് എംഎൽഎയെ അപഹസിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെ അസഹിഷ്ണുതയാണെന്നും കെ പി ഉദയഭാനു പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top