24 September Monday

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി;ദളിത് കോൺഗ്രസ് നേതാവിനെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018
അടൂർ
കൊച്ചിൻ ഷിപ്പ്യാഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു. ദളിത് കോൺഗ്രസ് അടൂർ ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പാകിസ്ഥാൻമുക്ക് അമ്പിളിഭവനിൽ കെ ഉദയഭാനുവിനെതിരെയാണ് കേസെടുത്തത്. ഏനാത്ത് ഇളങ്ങമംഗലം വിഷ്ണുഭവനിൽ സദാനന്ദന്റെ പരാതിയിലാണ് കേസ്.
മറൈൻ മെക്കാനിക്ക് ഫിറ്റർ കോഴ്സ് പാസായ മകൻ വിഷ്ണുവിനും ബിടെക് ബിരുദധാരിയായ സഹോദരി മകൾ രമ്യമുരളിക്കും  കൊച്ചിൻ ഷിപ്പ്യാഡിൽ  ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായാണ് പരാതി. കോൺഗ്രസ് നേതാവായ എം എ കുട്ടപ്പൻ കൊച്ചിൻ ഫോർട്ട് ഡയറക്ടറാണെന്നും രമേശ് ചെന്നിത്തലയും കെപിസിസി സെക്രട്ടറി പഴകുളം മധുവും ഇടപെട്ടാണ് ജോലി നൽകുന്നതെന്നും പറഞ്ഞാണ് പണം വാങ്ങിയതെന്ന് സദാനന്ദൻ പറഞ്ഞു. 
പത്തു ലക്ഷംരൂപയ്ക്കാണ് ജോലി ഉറപ്പിച്ചത്. 2016 ഒക്ടോബർ 9ന് രണ്ട്ലക്ഷംരൂപയും 13ന് ഒരുലക്ഷത്തി അയ്യായിരം രൂപയും വാങ്ങി. ബാക്കി തുക നിയമന ഉത്തരവ് ലഭിക്കുമ്പോൾ നൽകാമെന്നായിരുന്നു വാഗ്ദാനം. ഒക്ടോബർ 17ന് വിഷ്ണുവിന്റെയും 19ന് രമ്യയുടെയും ഇന്റർവ്യൂ നടക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇന്റർവ്യൂ നടന്നുമില്ല നിയമനം ലഭിച്ചുമില്ല. നൽകിയ പണം തിരികെ വാങ്ങാൻ കോൺഗ്രസ് നേതാക്കളെ സമീപിച്ചെങ്കിലും പണം തിരികെ ലഭിച്ചില്ല. തുടർന്ന് അടൂർ ഡിവൈഎസ്പിക്ക് പരാതി നൽകുകയായിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണത്തിൽ ഒട്ടേറെയാളുകളിൽനിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതായി പൊലീസിന് സൂചന ലഭിച്ചതായി അറിയുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top