14 November Wednesday

എകെജി ഹെൽത്ത് ഫൗണ്ടേഷൻ ധനസഹായം നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

 പത്തനംതിട്ട 

എകെജി ഹെൽത്ത് ഫൗണ്ടേഷൻ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി പത്തനംതിട്ട സോണൽ കമ്മിറ്റി നേതൃത്വത്തിൽ കിടപ്പ് രോഗികളെ സന്ദർശിച്ചു. 
ഇടുപ്പെല്ല് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന പെരിങ്ങമല മാവുനിൽക്കുംപതാലിൽ പ്രദീപ്കുമാറിന് സഹായധനം കൈമാറി. പത്തനംതിട്ട മെട്രോ റോട്ടറിക്ലബ്, പാലിയേറ്റീവ് സൊസൈറ്റിക്ക് നൽകിയ തുകയാണ് കൈമാറിയത്. സിപിഐ എം പത്തനംതിട്ട ഏരിയ സെക്രട്ടറി എൻ സജികുമാർ  തുക കൈമാറി. പാർടി ജില്ലാ കമ്മിറ്റിയംഗം അഡ്വ. ടി സക്കീർ ഹുസൈൻ, പാലിയേറ്റീവ് സൊസൈറ്റി സോണൽ സെക്രട്ടറി ആർ ഹരീഷ്, പ്രസിഡന്റ് ഗീവർഗീസ് പാപ്പി, പത്തനംതിട്ട മെട്രോ റോട്ടറിക്ലബ് സെക്രട്ടറി അഡ്വ. തോമസ് ജി മരുതേത്ത്, പ്രസിഡന്റ് കെ ജോർജ് ജോസ് എന്നിവർ സന്നിഹിതരായി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top