ഫോട്ടോ ജേർണലിസം കോഴ‌്സ‌്: 7 വരെ അപേക്ഷിക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2018, 07:40 PM | 0 min read

 

പത്തനംതിട്ട
കേരള മീഡിയ അക്കാഡമി ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് കമ്മ്യൂണിക്കേഷനിലെ തിരുവനന്തപുരം, എറണാകുളം സെന്ററുകളിൽ ആരംഭിക്കുന്ന ഫോട്ടോ ജേർണലിസം കോഴ‌്സിന‌് ഡിസംബർ 7 വരെ അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ‌്ടു, കോഴ‌്സ‌് കാലാവധി മൂന്നുമാസം, സർക്കാർ അംഗീകാരമുള്ള കോഴ‌്സിന‌് 25,000/–- യാണ‌് ഫീസ‌്. ഓരോ സെന്ററിലും 30 സീറ്റുകൾ വരെ ഒഴിവുണ്ടാകും. അപേക്ഷ ഫോറം അക്കാഡമി വെബ‌്സൈറ്റായ www.keralamediaacademy.org ൽ നിന്ന‌് ഡൗൺലോഡ‌് ചെയ‌്ത‌് സെക്രട്ടറി, കേരള മീഡിയ അക്കാഡമി, കാക്കനാട‌്, കൊച്ചി–-30/ കേരള മീഡിയ അക്കാഡമി, തിരുവനന്തപുരം സബ‌് സെന്റർ, ടി സി 9/1487, ശാസ‌്തമംഗലം, തിരുവനന്തപുരം –-10 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പും വയ‌്ക്കണം. കൂടുതൽ വിവരങ്ങൾക്ക‌് ഫോൺ: 0484 2422275, 0484 2422068. 
 
 


deshabhimani section

Related News

View More
0 comments
Sort by

Home