23 September Sunday

ദേശീയ പ്രക്ഷോഭം: കർഷക ജാഥകൾ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018

 

പത്തനംതിട്ട
അഖിലേന്ത്യ കിസാൻസഭ ഒമ്പതിന് നടത്തുന്ന ജയിൽ നിറയ്ക്കൽ സമരത്തിന്റെയും സെപ്തംബർ അഞ്ചിന്റെ പാർലമെന്റ് മാർച്ചിന്റെയും മുന്നോടിയായി കേരള കർഷകസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥകൾ സമാപിച്ചു. ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള ക്യാപ്ടനായ തെക്കൻ മേഖല ജാഥയും ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് ക്യാപ്ടനായ വടക്കൻ മേഖലജാഥയുമാണ് ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസമായി പര്യടനം നടത്തിയത്.
കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക, കാർഷികോൽപ്പന്നങ്ങൾക്ക് ഉൽപാദന ചെലവും അതിന്റെ 50 ശതമാനവും ചേർത്ത് താങ്ങുവിലയും നിശ്ചയിക്കുക, റബർ വിലത്തകർച്ചയ്ക്ക് പരിഹാരം കാണുക, ചിരട്ടപ്പാൽ ഉൾപ്പെടെയുള്ള റബർ ഇറക്കുമതി നിർത്തലാക്കുക, ഇടത്തരം‐ ദരിദ്ര കർഷകരുടെ കാർഷികകടം എഴുതി തള്ളുക, കൈവശ കൃഷിക്കാർക്ക് പട്ടയം അനുവദിക്കുക, പലിശ രഹിത കാർഷിക വായ്പ അനുവദിക്കുക, പെട്രോൾ‐ ഡീസൽ‐ പാചക വാതക വിലവർധന പിൻവലിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ ദേശീയ പ്രക്ഷോഭം.
ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള ക്യാപ്ടനായ ജാഥ ചെന്നീർക്കരയിൽനിന്ന് വ്യാഴാഴ്ച പര്യടനം ആരംഭിച്ചു. ഇലന്തൂർ ആലുങ്കൽ, മൈലപ്ര, മലയാലപ്പുഴ, കോന്നി, കൊല്ലൻപടി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് എന്നിവടങ്ങളിൽ പര്യടനം നടത്തി പെരുനാട്ടിൽ സമാപിച്ചു. സമാപന യോഗത്തിൽ പെരുനാട് വില്ലേജ് പ്രസിഡന്റ് ജനാർദ്ദനൻ അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്ടന് പുറമെ വൈസ് ക്യാപ്ടന്മാരായ കെ ജി വാസുദേവൻ, ആർ രാജേന്ദ്രൻ, മാനേജർ പി ഷംസുദ്ദീൻ, അംഗങ്ങളായ എ ജി ഉണ്ണികൃഷ്ണൻ, പി ആർ പ്രദീപ്, ലസിത നായർ, ജി പൊന്നമ്മ, സിപിഐ എം പെരുനാട് ഏരിയ കമ്മറ്റിയംഗങ്ങളായ അഡ്വ. വി ജി സുരേഷ്, പി കെ സോമരാജൻ, ഗിരിജാമധു എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി സുരേഷ് ജോസഫ് സ്വാഗതവും സി ജി ഷാജി നന്ദിയും പറഞ്ഞു.
ബാബു കോയിക്കലേത്ത് ക്യാപ്ടനായ വടക്കൻ മേഖല ജാഥ പുല്ലാട് ആരംഭിച്ചു. തോണിപ്പുഴ, ചെറുകോൽപ്പുഴ, ഇട്ടിയപ്പാറ, വെച്ചൂച്ചിറ, നാറാണംമൂഴി, വടശേരിക്കര, റാന്നി, കീക്കൊഴൂർ, കോഴഞ്ചേരി, കുഴിക്കാല, ഇലവുംതിട്ട എന്നിവടങ്ങളിൽ പര്യടനം നടത്തി ആറന്മുളയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥ മാനേജർ ജി വിജയൻ, വൈസ് ക്യാപ്ടന്മാരായ അഡ്വ. കെ പ്രകാശ്ബാബു, പ്രൊഫ. എം കെ മധുസൂദനൻനായർ, അംഗങ്ങളായ ശ്രീരേഖ നായർ, കോമളം അനിരുദ്ധൻ, പ്രൊഫ. ജേക്കബ് ജോർജ്, ജിജി മാത്യു തുടങ്ങിയവർ സംസാരിച്ചു.
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top