കൊടുമണ്‍ > ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ജില്ലാതല മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനവും 'മഴവില്‍ നൈറ്റ് 'മെഗാഷോയുംആറിന് അങ്ങാടിക്കല്‍ എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. കൊച്ചിന് സൂപ്പര്‍ സ്റ്റാര്‍ ഒരുക്കുന്ന മെഗാഷോയില്‍ പ്രശസ്ത സിനിമാ നടന് ബൈജു ജോസ്, ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ ജോബി പാലായും കോമഡി സൂപ്പറിലെ മറ്റ് കലാകാരന്മാരും അടങ്ങിയ കോമഡി സൂപ്പര്‍ നൈറ്റ്, ഉഗ്രം ഉജ്വലം ടീം അവതരിപ്പിക്കുന്ന ഫയര്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങി മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കും.
ജില്ലയില്‍ ആയിരങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കും അവരുടെ രക്ഷാകര്‍ത്താക്കള്‍ക്കും ദേശാഭിമാനി ആഘോഷപൂര്‍വമായ വരവേല്പാണ് ഒരിക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനം നേടിയവര്‍ക്ക് 10,000 രൂപയും രണ്ടാം സ്ഥാനത്തിന് 7,500, രൂപയും സമ്മാനം നല്കി ആദരിക്കും. സ്കൂള്‍ തല മത്സരത്തില്‍ ഒന്നും, രണ്ടും സ്ഥാനങ്ങള്‍ നേടിയവരെ പങ്കെടുപ്പിച്ച് ഉപജില്ല അടിസ്ഥാനത്തിലും ഉപജില്ലയില്‍ നിന്ന് ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടിയവരെ രണ്ട് ടീമായി പങ്കെടുപ്പിച്ചാണ് ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിച്ചത്. അറിവുത്സവത്തിന്റെ സമാപനം ആഘോഷമാക്കി മാറ്റുന്നതിനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും.