26 September Wednesday

പികെഎസ്‌ സമ്മേളനം: സ്വാഗതസംഘം രൂപീകരണം ഇന്ന‌് മന്ത്രി എ കെ ബാലൻ ഉദ‌്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018
പാലക്കാട‌് 
പട്ടികജാതി ക്ഷേമ സമിതി രണ്ടാം സംസ്ഥാന സമ്മേളനത്തിന‌് ശനിയാഴ‌്ച പാലക്കാട്ട‌് സ്വാഗതസംഘം രൂപീകരിക്കും.  പകൽ മൂന്നിന‌് താരേക്കാട‌് എൻജിഒ യൂണിയൻ ഹാളിൽ നടക്കുന്ന സ്വാഗതസംഘം രൂപീകരണ യോഗം മന്ത്രി എ കെ ബാലൻ ഉദ‌്ഘാടനം ചെയ്യും. ഡിഎസ‌്എം അഖിലേന്ത്യാ പ്രസിഡന്റ‌് കെ രാധാകൃഷ‌്ണൻ, സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, കെ സോമപ്രസാദ‌് എംപി, എസ‌് അജയകുമാർ എന്നിവർ പങ്കെടുക്കും. സെപ‌്തംബർ 21, 22, 23 തീയതികളിൽ പാലക്കാട്ടാണ‌് സംസ്ഥാന സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച‌് അരലക്ഷം പേരുടെ പ്രകടനമുണ്ടാകും. 
 
പ്രധാന വാർത്തകൾ
Top