21 September Friday

നെല്ലിയാമ്പതിയിൽ വിദ്യാർഥികൾക്ക്‌ യാത്രാസൗകര്യമായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018
കൊല്ലങ്കോട്    
ചുരത്തിലെ കുണ്ടറൻചോല പാലം ഉരുൾപൊട്ടി തകർന്നതിനാൽ ഗതാഗതം നിലച്ച നെല്ലിയാമ്പതിയിലെ വിദ്യാർഥികളുടെ യാത്രാ പ്രശ‌്നത്തിന‌് പരിഹാരമായി. രണ്ട് ട്രാവലറുകൾ നെല്ലിയാമ്പതിയിൽനിന്ന് നെന്മാറവരെയും വൈകിട്ട് തിരിച്ച് നെല്ലിയാമ്പതിയിലേക്കും വിദ്യാർഥികൾക്കു മാത്രമായി സർവീസ് നടത്തും.  നെല്ലിയാമ്പതി മലമുകളിൽ വിദ്യാർഥികൾക്ക് സ്വകാര്യ എസ‌്റ്റേറ്റ‌് രണ്ട് ബസ‌് സർവീസ് നടത്തും. കെ ബാബു എംഎൽഎ വിളിച്ച യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. വിനോദസഞ്ചാരികളുടെ വാഹനങ്ങൾ 15 ദിവസത്തേക്ക് ചുരം റോഡിലൂടെ വിടില്ല. 
ഒരാൾക്ക് നെന്മാറ വരെ യാത്ര ചെയ്യാൻ ജീപ്പ‌് വാടക 50 രൂപയാക്കി. നെല്ലിയാമ്പതിയിലെ താമസക്കാർ, ചെറുനെല്ലി കോളനിക്കാർ, ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെ എല്ലാവർക്കും നവംബർ ഒന്നു മുതൽ സൗജന്യ ഭക്ഷ്യസാധനങ്ങളും നിത്യോപയോഗസാധനങ്ങളും വിതരണം ചെയ്യും. 
പൊലീസ് വനം –റവന്യു–സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കുറ്റമറ്റ രീതിയിൽ വിതരണം ക്രമീകരിക്കും. 15ന‌ാണ‌് നെല്ലിയാമ്പതിയില്‍ എഴുപതോളം പ്രദേശത്ത‌്  മലയിടിഞ്ഞ‌് ഗതാഗതം പൂർണമായും നിലച്ചത‌്. തുടർന്ന‌്  വ്യോമസേനയുടെ ഹെലികോപ‌്ടറിലാണ്‌ ഒരുമാസത്തേക്ക‌് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചത‌്.
പ്രധാന വാർത്തകൾ
Top