24 September Monday

സെപ‌്തംബർ അഞ്ചിന്റെ തൊഴിലാളി–കർഷക റാലി വിജയിപ്പിക്കുക: ചുമട്ടുതൊഴിലാളി യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018
പാലക്കാട‌്
രാജ്യത്തെ കാർഷിക മേഖലയെ രക്ഷിക്കണമെന്നും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട‌് സെപ‌്തംബർ അഞ്ചിന‌് ഡൽഹിയിൽ നടക്കുന്ന മസ‌്ദൂർ കിസാൻ സംഘർഷ‌് റാലി വിജയിപ്പിക്കാൻ ഹെഡ‌്‌ലോഡ‌് ആൻഡ‌് ജനറൽ വർക്കേഴ‌്സ‌് യൂണിയൻ(സിഐടിയു) ജില്ലാ പ്രവർത്തക കൺവൻഷൻ അഭ്യർഥിച്ചു.
 സംസ്ഥാന സെക്രട്ടറി കെ രാമദാസ‌് ഉദ‌്ഘാടനം ചെയ‌്തു. പ്രസിഡന്റ‌് പി കെ ശശി എംഎൽഎ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം എസ‌് സ‌്കറിയ പ്രക്ഷോഭപരിപാടികൾ വിശദീകരിച്ചു. ആഗസ‌്ത‌് ഒമ്പതിനും 14നും നടക്കുന്ന സമരപരിപാടികളും വിജയിപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു‌. ജില്ലാ ട്രഷറർ ബി വിജയൻ സ്വാഗതവും വൈസ‌് പ്രസിഡന്റ‌് കെ ടി ഉദയകുമാർ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top