18 June Monday

ജില്ലാ മത്സരത്തിന് 301 അംഗ സ്വാഗതസംഘം

* പ്രത്യേക ലേഖകന്‍Updated: Saturday Oct 28, 2017

 

 
പാലക്കാട് > നവമ്പര്‍ 11ന് പാലക്കാട് ഗവണ്‍മെന്റ് മോയന്‍ മോഡല്‍ ഗേള്‍സ് എച്ച്എസ്എസില്‍ നടക്കുന്ന അക്ഷരമുറ്റം ജില്ലാതല മത്സരം വിജയകരമായി സംഘടിപ്പിക്കാന്‍ സംഘാടകസമിതി രൂപീകരിച്ചു. കുഞ്ഞിരാമന്‍മാസ്റ്റര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഏരിയ സെക്രട്ടറി കെ 
വിജയന്‍ അധ്യക്ഷനായി.
   301 അംഗങ്ങളടങ്ങുന്നതാണ് സ്വാഗതസംഘം. ടി എന്‍ കണ്ടമുത്തന്‍ ചെയര്‍മാനും കെ എ ശിവദാസന്‍ ജനറല്‍ കണ്‍വീനറും പി ഉണ്ണികൃഷ്ണന്‍ കോ ഓര്‍ഡിനേറ്റിങ് കണ്‍വീനറുമാണ്. മറ്റ് ഭാരവാഹികള്‍: രക്ഷാധികാരികള്‍ മന്ത്രി എ കെ ബാലന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, എം ബി രാജേഷ് എംപി, പി കെ ബിജു എംപി, എംഎല്‍എമാരായ വി എസ് അച്യുതാനന്ദന്‍, പി ഉണ്ണി, പി കെ ശശി, കെ വി വിജയദാസ്, കെ ഡി പ്രസേനന്‍, കെ ബാബു, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ്, മുണ്ടൂര്‍ സേതുമാധവന്‍, വൈസ് ചെയര്‍മാന്‍മാര്‍ കെ ശാന്തകുമാരി, ടി കെ നാരായണദാസ്, കെ ബിനുമോള്‍, ആര്‍ ചിന്നക്കുട്ടന്‍, എം ഹംസ, പി കെ സുധാകരന്‍, എന്‍ രാധാകൃഷ്ണന്‍നായര്‍, എ കെ ചന്ദ്രന്‍കുട്ടി, സജി വര്‍ഗീസ്, പി വേണുഗോപാലന്‍, ആര്‍ ഉദയകുമാര്‍, അബ്ദുള്‍ ഷുക്കൂര്‍, ടി കെ നൌഷാദ്, ടി കെ ശങ്കരനാരായണന്‍, എം എസ് സ്കറിയ, ഉദയകുമാരമേനോന്‍, കണ്‍വീനര്‍മാര്‍എ പ്രഭാകരന്‍, എം നാരായണന്‍, കെ വിജയന്‍, സാജന്‍, കെ പ്രേംകുമാര്‍, ആര്‍ ജയദേവന്‍, പി വിജയലക്ഷ്മി, സുരേഷ്കുമാര്‍, പി ആര്‍ പരമേശ്വരന്‍, പി ജി രാംദാസ്, സരള, ഡോ. നാസര്‍, രണ്‍ദിഷ്, മോയന്‍ ജിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ അനില്‍കുമാര്‍.
സബ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവര്‍ യഥാക്രമം: അക്കാദമിക്പി വേണുഗോപാലന്‍, എം ശശികുമാര്‍, റിസപ്ഷന്‍ടി കെ നൌഷാദ്, ഇ എന്‍ അജയകുമാര്‍, റിഫ്രഷ്മെന്റ്ഉദയകുമാര്‍, ശിവദാസ്, പബ്ളിസിറ്റികെ പ്രേംകുമാര്‍, പി വി സുജിത്, അറേഞ്ച്മെന്റ്അബ്ദുള്‍ ഷുക്കൂര്‍, വേണു കെ ആലത്തൂര്‍, രജിസ്ട്രേഷന്‍ എം ആര്‍ മഹേഷ്കുമാര്‍,  സി ചന്ദ്രന്‍.
സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ കഥാകൃത്തുക്കളായ മുണ്ടൂര്‍ സേതുമാധവന്‍, ടി കെ ശങ്കരനാരായണന്‍ എന്നിവര്‍ സംസാരിച്ചു. അക്ഷരമുറ്റം ക്വിസ് മത്സരത്തെക്കുറിച്ച് തൃശൂര്‍ യൂണിറ്റ് ജനറല്‍ കണ്‍വീനര്‍ ടോം പനയ്ക്കല്‍ സംസാരിച്ചു. സ്വാഗതസംഘത്തെക്കുറിച്ച് കെ എ ശിവദാസന്‍ വിശദീകരിച്ചു. ടി കെ നാരായണദാസ്, പി കെ ശശി, പി കെ സുധാകരന്‍ എന്നിവരും വേദിയിലുണ്ടായിരുന്നു. ദേശാഭിമാനി പാലക്കാട് ബ്യൂറോ ചീഫ് വി ജയിന്‍ സ്വാഗതവും തൃശൂര്‍ യൂണിറ്റ് മാനേജര്‍ ഐ പി ഷൈന്‍ നന്ദിയും പറഞ്ഞു.

 

പ്രധാന വാർത്തകൾ
Top