15 November Thursday

കെജിഒഎ ഭാരവാഹികൾക്ക‌് യാത്രയയപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018

 പാലക്കാട‌്

കെജിഒഎ  സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന എം സേതുമാധവൻ ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്ന വി ഹരിശങ്കർ, കെ ജി ലളിതാംബിക, ജില്ലാ കമ്മിറ്റിയംഗങ്ങളായിരുന്ന മുഹമ്മദ് മൂസ, കെ വി മോഹൻദാസ്, വി കലാധരൻ എന്നിവർക്ക് പാലക്കാട് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. 
 എൻജിഒ യൂണിയൻ ഹാളിൽ നടന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ‌്ഘാടനം ചെയ്തു. ഡോ. എം എ നാസർ അധ്യക്ഷനായി. കെജിഒഎ ജനറൽ സെക്രട്ടറി ടി എസ് രഘുലാൽ, ആർ സാജൻ, നൗഷാദലി, ജയശ്രീ,  കെ സുരേഷ്കുമാർ, കൃഷ്ണൻകുട്ടി, മനേഷ് എം  കൃഷ്ണ എന്നിവർ സംസാരിച്ചു. ഐ ഷാഹുൽഹമീദ് സ്വാഗതവും  കെ ടി റജിമോൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top