21 November Wednesday

ദുരിതാശ്വാസ നിധിയിലേക്ക‌് സിപിഐ എം സമാഹരിച്ചത‌് 1.88 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

 പാലക്കാട‌്

പ്രളയ ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന നൽകാൻ  സിപിഐ എം സമാഹരിച്ചത‌് 1,88,90,142രൂപ. ജില്ലയിലെ വിവിധ ബ്രാഞ്ചുകൾ രണ്ടു ദിവസംകൊണ്ടാണ‌് ഇത്രയും തുക സമാഹരിച്ചത‌്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി തുടങ്ങിയ ബാങ്ക‌് അക്കൗണ്ടിൽ നിക്ഷേപിച്ചു. ഏറ്റവും കൂടുതൽ തുക സമാഹരിച്ചത‌് വടക്കഞ്ചേരി ഏരിയ കമ്മിറ്റിയാണ‌്, 30,45,102രൂപ.
മറ്റ‌് ഏരിയ കമ്മിറ്റികൾ ശേഖരിച്ചത‌് ചുവടെ, തൃത്താല–9,25,000. പട്ടാമ്പി–10,00,000. ഒറ്റപ്പാലം– 20,59,077. ചെർപ്പുളശേരി– 10,00,000. ശ്രീകൃഷ‌്ണപുരം–9,00,000. മണ്ണാർക്കാട‌് –15,50,000. അട്ടപ്പാടി– 2,07,457. മുണ്ടൂർ– 10,69,105. പാലക്കാട‌്– 7,02,300. പുതുശേരി– 20,16,136. ചിറ്റൂർ– 14,84,766. കൊല്ലങ്കോട‌്–5,13,725. കുഴൽമന്ദം–8,90,474. ആലത്തൂർ– 15,27,000.
പ്രധാന വാർത്തകൾ
Top