26 September Wednesday
4 ജി സ്പെക്ട്രം അനുവദിക്കുക

ബിഎസ‌്എൻഎൽ ജീവനക്കാരുടെ റിലേ നിരാഹാരം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 25, 2018

ബിഎസ‌്എൻഎൽ ജീവനക്കാരുടെ റിലേ നിരാഹാരസമരം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ‌്ഘാടനം ചെയ്യുന്നു

പാലക്കാട്
ശമ്പള പരിഷ്കരണം നടപ്പാക്കുക,  4 ജി സ്പെക്ട്രം ഉടൻ അനുവദിക്കുക,  പെൻഷൻ പരിഷ്കരിക്കുക, തുടങ്ങിയ  ആവശ്യങ്ങളുന്നയിച്ച‌് ബിഎസ‌്എൻഎൽ മേഖലയിലെ എക്സിക്യൂട്ടീവ് നോൺ എക്സിക്യൂട്ടീവ് സംഘടനകളുടെ  ആഭിമുഖ്യത്തിൽ മൂന്ന‌് ദിവസം നടക്കുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന‌്  തുടക്കമായി. 
24, 25, 26 തീയതികളിൽ പാലക്കാട് സിടിഒ പരിസരത്തു  നടക്കുന്ന   നിരാഹരസമരം  സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ‌്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് വി വിജയൻ അധ്യക്ഷനായി. ഇ സി തങ്കവേലു,   കെ വാസുദേവൻ,  സംസ്ഥാന മഹിളാ കമ്മിറ്റി അംഗം കെ കെ വിജയ,  ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി ചന്ദ്രശേഖരൻ,  എസ് ജി മണികണ്ഠൻ, എം എം  രാമൻ, എസ് ഷംസുദീൻ,  എ രാമദാസ്  (ബിഇഎഫ‌്ഐ ജില്ലാ പ്രസിഡന്റ് ) വി മുരുകൻ (പോസ്റ്റൽ പി 4 ഡിവിഷണൽ സെക്രട്ടറി ), ദീപക് വിശ്വനാഥൻ (ജനറൽ സെക്രട്ടറി, എൽഐസി എംപ്ലോയീസ് യൂണിയൻ, തൃശൂർ ഡിവിഷൻ ),  കെ നിത്യാനന്ദൻ (കോ– ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ), ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി ആർ പരമേശ്വരൻ എന്നിവർ സംസാരിച്ചു.  കൺവീനർ വി രാധാകൃഷ്ണൻ സ്വാഗതവും ജി രാജൻ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top