20 September Thursday
ബിജെപി –തൃണമൂൽ ആക്രമണം

ഏകാധിപത്യ വാഴ്‌ചക്കെതിരെ എൽഡിഎഫ‌് ധർണ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 25, 2018

ബിജെപി‐തൃണമൂൽ ആക്രമണത്തിനെതിരെ നടന്ന പ്രതിഷേധ ധർണ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട‌്
ബിജെപിയും തൃണമൂൽകോൺഗ്രസ‌ും ത്രിപുരയിലും ബംഗാളിലും നടത്തുന്ന ജനാധിപത്യ കശാപ്പിനെതിരെ എൽഡിഎഫ‌് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച സായ‌ാഹ്ന ധർണയിൽ വൻ ജനപങ്കാളിത്തം. 
ജനാധിപത്യത്തെ ഇല്ലാതാക്കി ത്രിപുരയിലും ബംഗാളിലും നടമാടുന്ന ഏകാധിപത്യ വാഴ‌്ചക്കെതിരായി വലിയ ചെറുത്ത‌് നിൽപ്പ‌് ഉയർത്തിക്കൊണ്ട‌ു വരുമെന്ന‌് എൽഡിഎഫ‌് പ്രവർത്തകർ പ്രഖ്യാപിച്ചു. 
സ‌്റ്റേഡിയം ബസ‌് സ്റ്റാൻഡിൽ ധർണ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ‌്തു. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ അധ്യക്ഷനായി. 
എല്‍ഡിഎഫ് നേതാക്കളായ കെ പി സുരേഷ് രാജ്, ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍, കെ ആര്‍ ഗോപിനാഥ്, ശിവപ്രകാശ്, നൈസ് മാത്യു, മുരളി കെ താരേക്കാട്, ജോയി കാക്കനാടന്‍, ആര്‍ രാമകൃഷ്ണന്‍, സാദിഖ് പത്തിരിപ്പാല, എന്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എന്‍ എന്‍ കൃഷ്ണദാസ്, എംഎല്‍എമാരായ കെ ഡി പ്രസേനന്‍, കെ ബാബു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം ടി കെ നാരായണദാസ്, വിജയന്‍ കുനിശേരി തുടങ്ങിയവര്‍ പങ്കെടുത്തു. എല്‍ഡിഎഫ് കൺവീനർ വി ചാമുണ്ണി സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
Top