21 November Wednesday

ഡിവൈഎഫ‌്ഐ നേതൃത്വത്തിൽ ശുചീകരണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ വീട്‌ ശുചീകരിക്കുന്നു

പാലക്കാട‌്

പ്രളയത്തിൽ ചളിയും മണ്ണും കയറിയ എറണാകുളം പറവൂരിലെ വീടുകൾ വൃത്തിയാക്കി പാലക്കാട‌് ജില്ലയിൽനിന്ന‌് പോയ ഡിവൈഎഫ‌്ഐ പ്രവർത്തകർ. ജില്ലയിലെ പന്ത്രണ്ട‌് ബ്ലോക്കുകളിൽനിന്നായി 650  പ്രവർത്തകരാണ‌് പ്രളയത്തിൽ നശിച്ച ആശുപത്രികളും വീടും ഉൾപ്പെടെ 250ലധികം കെട്ടിടങ്ങൾ വൃത്തിയാക്കിയത‌്. 
ചൊവ്വാഴ‌്ച രാവിലെയോടെ എത്തിയ സംഘം രാത്രിവരെ നീണ്ട കഠിന പ്രയത‌്നത്തിലൂടെയാണ‌് വീടുകൾ വൃത്തിയാക്കിയത‌്. നോർത്ത‌് പറവൂർ ഗോതുരുത്തി പ്രദേശത്തെ വീടുകളാണ‌് ഇവർ വൃത്തിയാക്കിയത‌്. ആവശ്യമായ ഡിറ്റർജെന്റുകളും ഉപകരണങ്ങളും സഹിതമാണ‌് സംഘം എത്തിയത‌്. ‌ഡി‌വൈഎഫ‌്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ‌്, പ്രസിഡന്റ‌് എം ഷംസീർ എന്നിവർ ഇവരെ സ്വീകരിച്ചു.  ഡിവൈ‌എഫ‌്ഐ ജില്ലാ സെക്രട്ടറി കെ പ്രേംകുമാർ, ട്രഷറർ ടി വി ഗിരീഷ‌്,  വൈസ‌് പ്രസിഡന്റ‌് എം രാജേഷ‌്, സംസ്ഥാന കമ്മിറ്റിയംഗം കെ സുലോചന, ജില്ലാ സെക്രട്ടറിയറ്റ‌് അംഗം വി പ്രജീഷ‌്കുമാർ എന്നിവർ നേതൃത്വം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top