21 November Wednesday

ദുരിതാശ്വാസ ക്യാമ്പിലെ സാധനങ്ങൾ സ്വന്തം പേരിലാക്കി നൽകാൻ കോൺഗ്രസ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018
കൊല്ലങ്കോട്
ദുരിതാശ്വാസ ക്യാമ്പിൽ ലഭിക്കുന്ന സാധനങ്ങൾ ക്യാമ്പിനുപുറത്തുവച്ച‌് വാങ്ങി കിറ്റാക്കി നൽകാൻ കോൺഗ്രസ‌് ശ്രമം. അയിലൂർ കയറാടി ജിഎൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തുന്ന സാധനങ്ങൾ കോൺഗ്രസുകാർ മാറ്റിവച്ച് കോൺഗ്രസിന്റ സൗജന്യ കിറ്റ് എന്ന നിലയിൽ നൽകാൻ ശ്രമിച്ചത്‌. ക്യാമ്പിൽ ആവശ്യത്തിൽ കൂടുതൽ  ഭക്ഷ്യസാധനങ്ങൾ, വസ്ത്രങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ ഉണ്ടെന്ന്‌ ശനിയാഴ്ച ചേർന്ന അവലോകനയോഗത്തിൽ റവന്യു ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. തുടർന്ന് ഇനി സാധനങ്ങൾ സ്വീകരിക്കേണ്ടെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിക്ഷേപിക്കാനും ധാരണയായി. എന്നാൽ ഇതൊന്നും അറിയാതെ പലരും സാധനങ്ങളുമായി വന്നു.  ഇവരെ കോൺഗ്രസ് പ്രവർത്തകർ സ്കൂളിനു പുറത്തുവച്ച് കണ്ട് സാധനങ്ങൾ സൂക്ഷിക്കുന്നത് സമീപത്തെ കെട്ടിടത്തിലാണെന്ന് തെറ്റിദ്ധരിപ്പിച്ച്  കൈക്കലാക്കുകയാണ‌്.  ഇങ്ങനെ സമാഹരിച്ച സാധനങ്ങൾ ചൊവ്വാഴ്ച അയിലൂർ വ്യാപര ഭവനിൽ കോൺഗ്രസ് സൗജന്യമായി നൽകുന്ന ഓണക്കിറ്റെന്ന് പറഞ്ഞ് വിതരണം ചെയ്യാനാണ് നീക്കം. ദുരിതാശ്വാസത്തിന്റെ പേരിൽ ക്രമക്കേട് നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
Top