18 November Sunday
രക്ഷാപ്രവർത്തകർക്ക്‌ ഇന്ധനം അത്യാവശ്യമാണ്‌

ഇന്ധനം കരുതലോടെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

പാലക്കാട‌്

ടാങ്കർലോറികൾക്ക്‌ എത്താൻ കഴിയാത്തതിനാൽ ജില്ലയിൽ ഇന്ധനക്ഷാമവും രൂക്ഷമാകുന്നു. കൊച്ചിയിൽനിന്നുള്ള ടാങ്കർ ലോറികൾക്ക‌് കടക്കാൻ കഴിയാത്തതിനാലാണ‌് പമ്പുകളിൽ പെട്രോൾ, ഡീസൽ എന്നിവയ‌്ക്ക‌് ക്ഷാമം നേരിട്ടത‌്. എറണാകുളത്തെ ഗതാഗതം പുനഃസ്ഥാപിച്ചാലും കുതിരാനിൽ കുരുക്ക‌് തുടരും.   
പലയിടത്തും ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുന്നതിനാൽ സൈന്യം, പൊലീസ‌്, ഫയർഫോഴ‌്സ‌്. ദ്രുതകർമസേന, കെഎസ‌്ഇബി, വനംവകുപ്പ‌് എന്നിവയുടെ വാഹനങ്ങൾക്ക‌് ഇന്ധനം അത്യാവശ്യമാണ‌്. അതിനാൽ ഓരോ പെട്രോൾപമ്പുകളും പതിനായിരം ലിറ്റർ ഇന്ധനം ഇവർക്കായി കരുതിവയ‌്ക്കണമെന്ന‌് കലക്ടർ ഡി ബാലമുരളി നിർദേശം നൽകിയിട്ടുണ്ട‌്. ഇതിനാൽ വെള്ളിയാഴ‌്ച രാവിലെ മുതൽതന്നെ പമ്പുകളിൽനിന്ന‌ുള്ള ഇന്ധനവിതരണം നിർത്തി. ഗതാഗതം പുനഃസ്ഥാപിക്കുന്നതുവരെ ഈ നില തുടരും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top