13 November Tuesday
പത്തിടത്ത്‌ ഉരുൾപൊട്ടി

മണ്ണാർക്കാട‌് ഉരുൾപൊട്ടി ഒരു മരണം; കുന്തിപ്പുഴ കരകവിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018
മണ്ണാർക്കാട്
മണ്ണാർക്കാട്ട്   ബുധനാഴ്ച പത്തിടത്ത്  ഉരുൾപ്പൊട്ടി. ഒരാള്‍ മരിച്ചു. രണ്ടു പേരെ കാണാതായി. കോട്ടോപ്പാടം കരടിയോട്  ആദിവാസി കോളനിയിലെ അയ്യപ്പൻെറ  മകൻ തമ്പി ( മാതൻ 60 )യുാണ് മരിച്ചത്.   തമ്പിയുടെ ഭാര്യ ചാത്തി (57), ചാത്തിയുടെ മകൾ മിനിയുടേയും ശശിയുടേയും മകൾ വാണി (8) എന്നിവരെയാണ് കാണാതായത്. അമ്പലപ്പാറ തൃക്കളൂർ എ എൽ പി സ്കൂളിലെ രണ്ടാം ക്ലാസ്സുകാരിയായ  വാണി മുത്തശ്ശനും മുത്തശ്ശിയുമൊത്താണ് അന്തിയുറങ്ങിയിരുന്നത്. എടത്തനാട്ടുകര ചളവ ജിയുപി സ്കൂളിലെ ക്യാമ്പില്‍  വാക്കയിൽ വീട്ടിൽ ചന്തു (63)  വ്യാഴാഴ്ച രാവിലെ കുഴഞ്ഞു വീണു മരിച്ചു. 
മണ്ണാര്‍ക്കാട് മാത്രം വ്യാഴാഴ്ച  13 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. കോട്ടോപ്പാടം കരടിയോട്, എടത്തനാട്ടുകര പൊൻപാറ, കുമരംപുത്തൂർ മൈലാമ്പാടം, തെങ്കര കൈതച്ചിറ, അട്ടപ്പാടിചുരം റോഡിലെ പത്താംവളവ് എന്നിവിടങ്ങളിലാണ്  ഉരുൾപൊട്ടിയത്. ഇവിടങ്ങളിൽ വ്യാപക കൃഷിനാശവും ഉണ്ടായി. 
എടത്തനാട്ടുകര ചളവ ജിയുപി സ‌്കൂളിലെ ക്യാമ്പിൽ ഒരാൾ വ്യാഴാഴ്ച രാവിലെ കുഴഞ്ഞുവീണു മരിച്ചു. ഉരുൾപൊട്ടലിൽ എട്ടു വയസ്സുകാരി ഉൾപ്പെടെ മൂന്നുപേർ മണ്ണിനടിയിലായെന്നാണ‌് സംശയം. കുന്തിപ്പുഴ കരകവിഞ്ഞതിനെത്തുടർന്ന‌് ബൈപ്പാസ് റോഡ് വെള്ളത്തിലായി. ദേശീയപാതയിലും വെള്ളം കയറി.മാത്രമല്ല, ഓഫീസിൽ സുരക്ഷിതമായി ജോലി ചെയ്യാനാകില്ലെന്ന് ജീവനക്കാരുടെ ആശങ്ക ശക്തിപ്പെട്ടു. പ്രവർത്തനം ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റേണ്ടിവരുമെന്ന് സിപിഐ എം അറിയിച്ചു.  ജില്ലയിലെ 23 വാർഡുകളുള്ള വലിയ പഞ്ചായത്തുകളിലൊന്നാണ് അലനല്ലൂർ. കഴിഞ്ഞ വർഷം 50ലക്ഷംരൂപ ചെലവിൽ പഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരിച്ച് നിർമിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ രൂപരേഖ തയ്യാറാക്കിയ ഏജൻസിക്ക് പണം നൽകാത്തതിനാൽ പഞ്ചായത്ത് ഓഫീസിൽനിന്ന‌് ചിലർ രേഖ മുക്കിയെന്നാണ‌് ആക്ഷേപം. ഓടിട്ട പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണി ഇതുവരെ ആരംഭിക്കാത്തതിനു പിന്നിൽ ദുരൂഹതയുണ്ടെന്നും സിപിഐ എം അംഗം പി മുസ്തഫ പറഞ്ഞു.
പ്രധാന വാർത്തകൾ
Top