ad
Deshabhimani

ഹരിതകേരളം: ഗായത്രി പുഴയില്‍ താല്‍ക്കാലിക തടയണ തീര്‍ത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2016, 05:53 PM | 0 min read

 

ആലത്തൂര്‍ >  വരള്‍ച്ചാസാധ്യത മുന്നില്‍ക്കണ്ട് കാവശേരി മുത്താനോട് കിഴക്കേപറമ്പില്‍ ഗായത്രി പുഴയില്‍ ജനകീയ പങ്കാളിത്തത്തോടെ താല്‍ക്കാലിക മണ്‍തടയണ നിര്‍മിച്ചു. ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തടയണ നിര്‍മാണം പൂര്‍ത്തിയാക്കിയത്.  മുത്താനോട് ,ആറാപ്പുഴ, ചുണ്ടക്കാട് എന്നീ വാര്‍ഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയാണ് തടയണ തീര്‍ത്തത്. മുത്താനോട് കിഴക്കേപ്പറമ്പ് ഭാഗത്ത് അഞ്ചടിയോളം ഉയരത്തില്‍ മണ്‍ ചാക്കുകള്‍ അടുക്കിയാണ് തടയണ നിര്‍മിച്ചത്. ഇതിനായി 4000 ത്തോളം സിമന്റ് ചാക്കുകള്‍ വേണ്ടിവന്നു. നാല് വാര്‍ഡികളിലുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അഞ്ചു ദിവസം തൊഴിലുറപ്പ് തൊഴിലാളികളുടെ 450 തൊഴില്‍ദിനങ്ങളാണ് തടയണ നിര്‍മാണത്തിനായി വേണ്ടി വന്നത്. 
പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയായ വലിയപറമ്പ് തടയണയിലേക്കും കോങ്ങാട്ടു മുറി തടയണയിലേക്കും വെള്ളം ശേഖരിക്കാന്‍ ഇതോടെ കഴിഞ്ഞു.  മലമ്പുഴ കനാലിലെ വെള്ളം ഗായത്രി പുഴയില്‍ എത്തിയതോടെ തടയണ ജലസമൃദ്ധമായി.  തടയണ നിര്‍മാണം പഞ്ചായത്ത് പ്രസിഡന്റ് പി സി ഭാമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ ചന്ദ്രന്‍ അധ്യക്ഷനായി. സാമൂഹ്യ പ്രവര്‍ത്തകനും സംഗീതജ്ഞനുമായ കെ പി കെ കുട്ടി മുഖ്യാതിഥിയായി. പഞ്ചായത്ത് സെക്രട്ടറി ജയന്ത്, മറ്റ് പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. നിരവധി നാട്ടുകാര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.  


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home