Top
22
Thursday, February 2018
About UsE-Paper

സിപിഐ എംഏരിയ കമ്മിറ്റി ഓഫീസിനുനേരെ ആക്രമണം

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌
സിപിഐ എം പാലക്കാട് ഏരിയ കമ്മിറ്റി ഓഫീസിനുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച്‌ നഗരത്തിൽ നടത്തിയ പ്രകടനം
പാലക്കാട് > സിപിഐ എം പാലക്കാട് ഏരിയ കമ്മിറ്റി ഓഫീസിനു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഇം എം എസ് ഭവന്റെ ബോർഡ് നശിപ്പിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച പ്രചാരണബോർഡുകളും പറക്കുന്നത്ത് മേൽപ്പാലത്തിനടുത്ത് സിപിഐ എം, ഡിവൈഎഫ്‌ഐ കൊടിമരങ്ങൾ എന്നിവയും ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചു.
ഇതിൽ പ്രതിഷേധിച്ച് ഏരിയകമ്മിറ്റി നടത്തിയ പ്രകടനം ഇംഎംഎസ് ഭവനിൽനിന്ന് ആരംഭിച്ച് ഹെഡ്‌പോസ്റ്റ് ഓഫീസിൽ സമാപിച്ചു. പ്രതിഷേധയോഗം ഏരിയകമ്മിറ്റിയംഗം എം നാരായണൻ ഉദ്ഘാടനം ചെയ്തു.ടി കെ നൗഷാദ് അധ്യക്ഷനായി. വി സരള, എ കുമാരി, അബ്ദുൾ സുക്കൂർ, എം ഹരിദാസ്, വി രാധാകൃഷ്ണൻ, അജിത് സക്കറിയ എന്നിവർ സംസാരിച്ചു. ടൗൺ ലോക്കൽ സെക്രട്ടറി ഉദയകുമാർ സ്വാഗതവും  വി സുരേഷ് നന്ദിയും പറഞ്ഞു.