Top
19
Thursday, October 2017
About UsE-Paper

ഖാദി തൊഴിലാളികള്‍ മാര്‍ച്ച് നടത്തി

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌
ഖാദി തൊഴിലാളി യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ തൊഴിലാളികള്‍ ജില്ലാ ഖാദി ബോര്‍ഡ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്

 പാലക്കാട് > കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ തിരുത്തണമന്നാവശ്യപ്പെട്ട് ഖാദി തൊഴിലാളി യൂണിയന്റെ (സിഐടിയു) നേതൃത്വത്തില്‍ തൊഴിലാളികള്‍ ജില്ലാ ഖാദി ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി സി കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു. ഖാദി തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് എ കുമാരി അധ്യക്ഷയായി. എം ഹരിദാസ്, പി എസ് ശിവദാസ്, സി വിജയന്‍, ആര്‍ കൃഷ്ണമൂര്‍ത്തി, പി സജിത, അംബിക, സുമതി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി സ്വാഗതവും ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു.

മിനിമം കൂലി പുതുക്കി നിശ്ചയിക്കുക, ഖാദി വ്യവസായം നവീകരിച്ച് സംരക്ഷിക്കുക, ക്ഷേമനിധി പദ്ധതി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!