24 September Monday

മന്ത്രിയുടെ നേതൃത്വത്തിൽ ധനസമാഹരണം നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
പാലക്കാട‌്
സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് തുക സമാഹരിക്കുന്നതിന്റെ ഭാഗമായി  മന്ത്രി എ കെ ബാലന്റെ നേതൃത്വത്തിൽ 11 മുതൽ 14 വരെ ധനസമാഹരണപരിപാടി നടത്തും. ജില്ലയിലെ വിവിധ താലൂക്കുകളും കലക്ടറേറ്റും കേന്ദ്രീകരിച്ചാണ് ക്യാമ്പ് നടക്കുന്നത്.  
11 രാവിലെ ഒറ്റപ്പാലം താലൂക്കിലും ഉച്ചയ്ക്ക് പട്ടാമ്പി താലൂക്കിലും 12 ന‌് രാവിലെ ആലത്തൂർ താലൂക്കിലും ഉച്ചയ്ക്ക് ചിറ്റൂരിലും  13ന് രാവിലെ പാലക്കാടും ഉച്ചയ്ക്ക് മണ്ണാർക്കാട് താലൂക്കിലുമാണ് ക്യാമ്പ‌്.  ഈ ദിവസങ്ങളിൽ പകൽ 11 മുതൽ  ഒന്ന് വരെയും പകൽ  രണ്ടു മുതൽ അഞ്ച് വരെയുമാണ് പരിപാടി.   14ന് കലക്ടറേറ്റിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്യാമ്പ്. കായിക യുവജന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ ജയതിലക്, കലക്ടർ ഡി ബാലമുരളി,  ജില്ലാതല വകുപ്പ് മേധാവികളും ക്യാമ്പിൽ‌ പങ്കെടുക്കും. 
ഇതിനുശേഷം 15ന് എല്ലാ പഞ്ചായത്ത് കാര്യാലയങ്ങളിലും ധനസമാഹരണ ക്യാമ്പ് നടത്തും. പഞ്ചായത്ത് തല ക്യാമ്പിൽ എസ്ബിഐ, കനറാ ബാങ്ക് ജീവനക്കാരും റവന്യൂ  ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു. ഈ ക്യാമ്പുകളിൽ ചെക്ക്/ഡിഡി രൂപത്തിലോ, ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് വഴിയോ ഓൺലൈൻ വഴിയോ, പണമായോ തുക നൽകാം. പരമാവധി പണമായി നൽകുന്നത് ഒഴിവാക്കണെന്നും അദ്ദേഹം അഭ്യർ‌ഥിച്ചു.
പ്രധാന വാർത്തകൾ
Top