21 November Wednesday

സാക്ഷരതാ പ്രേരക‌്മാർക്ക‌് തസ‌്തിക നിശ‌്ചയിക്കണം: കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018

സാക്ഷരത പ്രേരക‌് അസോസിയേഷൻ ജില്ലാ കൺവൻഷൻ കെ ഡി പ്രസേനൻ എംഎൽഎ ഉദ‌്ഘാടനം ചെയ്യുന്നു

പാലക്കാട‌്
സാക്ഷരതാ പ്രേരക‌്മാർക്ക‌് തസ‌്തിക നിശ‌്ചയിച്ച‌് സേവന–വേതന വ്യവസ്ഥകൾ നടപ്പാക്കണമെന്ന‌് കേരള സാക്ഷരത പ്രേരക‌് അസോസിയേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. 21 വർഷമായി സാക്ഷരതാ പ്രേരക‌്മാരായി പ്രവർത്തിക്കുന്നവർക്ക‌് തുച്ഛവേതനമാണ‌് ലഭിക്കുന്നത‌്. 60 വയസ്സ‌് കഴിഞ്ഞവർ പിരിഞ്ഞുപോകേണ്ട അവസ്ഥയാണ‌്.
കെ ഡി പ്രസേനൻ എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. എൻ ജയപ്രകാശ‌് അധ്യക്ഷനായി.കെ കെ ഭാഗ്യലക്ഷ‌്മി, ആർ സന്തോഷ‌്, ഡി സരോജൻ, ഡയസ‌് ജോസഫ‌്, പി വി പാർവതി, പി വി ശാസ‌്തപ്രസാദ‌് എന്നിവർ സംസാരിച്ചു. എം കെ ദേവി സ്വാഗതവും ആർ സന്തോഷ‌് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top