21 November Wednesday

ബിജെപി ശ്രമം രാഷ്ട്രീയ മുതലെടുപ്പ‌ിന‌്: സത്യൻ മൊകേരി

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018
ഒറ്റപ്പാലം
കേരളത്തിൽ വർഗീയശക്തികൾക്ക‌്കടന്നുവരാനായി വിശ്വാസികൾക്കിടയിൽ രാഷ്ട്രീയ മുതലെടുപ്പ‌് നടത്താനാണ‌് ബിജെപി ശ്രമമെന്ന‌് സിപിഐ സംസ‌്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി. 
ഒറ്റപ്പാലത്ത്‌ എൽഡിഎഫ‌് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകളുടെ വിശ്വാസത്തെയാണ‌് ബിജെപി ദുരുപയോഗം ചെയ്യുന്നത‌്. അവിശ്വാസികൾ നേതൃത്വം നൽകുന്ന സർക്കാരിനെ നേരിടാൻ വിശ്വാസികൾ രംഗത്തുവരണമെന്നാണ‌് ആഹ്വാനം. എന്നാൽ ഇതിനു പിന്നിലെ വർഗീയ രാഷ്ട്രീയം മനസ്സിലാക്കിയവർ സർക്കാരിനു പിന്നിൽ അണിനിരക്കും. തെരഞ്ഞെടുപ്പിൽ സാധരണക്കാർ നേരിടുന്ന പ്രശ‌്നങ്ങൾ ഉന്നയിക്കാൻ അവർക്കാകില്ല. അതിനാൽ യോജിച്ച‌് നിൽക്കുന്ന ജനവിഭാഗങ്ങളെ ഭിന്നിപ്പിക്കുക എന്ന ബ്രിട്ടീഷ‌് തന്ത്രമാണ‌് ബിജെപി സ്വീകരിക്കുന്നത‌്. എൽഡിഎഫ‌് സർക്കാർ നയങ്ങളെ പിന്തുണയ‌്ക്കുന്നവരിൽ എല്ലാ മതവിഭാഗക്കാര‌ുമുണ്ട‌്. വർഗീയ ചിന്താഗതി രാജ്യത്തിന‌് ആപത്താണെന്ന‌് വിശ്വസിക്കുന്നവരാണിവരെന്നും സത്യൻ മൊകേരി പറഞ്ഞു.
 

 

പ്രധാന വാർത്തകൾ
Top