11 December Tuesday

എസ്ബിഐയിലേക്ക് കരിങ്കൊടി പ്രകടനം

വെബ് ഡെസ്‌ക്‌Updated: Thursday Nov 9, 2017

  പാലക്കാട് > നോട്ട് നിരോധിച്ച് രാജ്യത്ത് വ്യാപാര വാണിജ്യ, വ്യവസായ സാമ്പത്തിക മേഖലയെ തകര്‍ത്തതിന്റെ ഒന്നാം വാര്‍ഷിക ദിനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന  വ്യാപകമായി കരിദിനം ആചരിച്ചു. ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പത്ത് കേന്ദ്രങ്ങളില്‍ എസ്ബിഐക്ക് മുന്നിലേക്ക് കരിങ്കൊടി പ്രകടനവും മാര്‍ച്ചും നടത്തി. പുതുശേരിയില്‍ സമിതി ജില്ലാ സെക്രട്ടറി എം അനന്തന്‍  ഉദ്ഘാടനം ചെയ്തു.  എം വി ദയാനന്ദന്‍ അധ്യക്ഷനായി. എം പ്രമോദ് സ്വാഗതവും  ടി എ പവിത്രന്‍ നന്ദിയും പറഞ്ഞു. ചിറ്റൂരില്‍ ജി ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. 

പാലക്കാട് വി മനോജ്, ശ്രീകൃഷ്ണപുരം രാമചന്ദ്രന്‍,  പട്ടാമ്പി എ വി മമ്മു, തൃത്താല കുഞ്ഞ്കുഞ്ഞ്, മുണ്ടൂര്‍ വി സേതുമാധവന്‍ എന്നിവര്‍ സമരം ഉദ്ഘാടനം ചെയ്തു. 
വ്യാപാരി വ്യവസായി സമിതി ചെര്‍പ്പുളശേരി ഏരിയ കമ്മിറ്റി വായ്മൂടിക്കെട്ടി മാര്‍ച്ച് നടത്തി.  ഏരിയ പ്രസിഡന്റ് എന്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി കൃഷ്ണദാസ്, എന്‍ ഹംസ എന്നിവര്‍ സംസാരിച്ചു.
അട്ടപ്പാടി ഏരിയ കമ്മിറ്റി പ്രതിഷേധയോഗവും ചേര്‍ന്നു. സിഐടിയു ഡിവിഷന്‍ സെക്രട്ടറി വി എസ് ജോസ,് സി എം ജാഫര്‍ ഖാന്‍, ജി ജി പി മാഞ്ഞൂരാന്‍, രാജു പടിഞ്ഞാറെക്കര, എസ് ബിനു എന്നിവര്‍ സംസാരിച്ചു. 
വടക്കഞ്ചേരി ഏരിയ കമ്മിറ്റി മാര്‍ച്ച് ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറി കെ ജയപ്രകാശന്‍ ഉദ്ഘാടനം ചെയ്തു. പി എം തോമസ് അധ്യക്ഷനായി. ജി രമേഷ്, വി മണിയന്‍, ദിവാകരന്‍, ഷംസുദീന്‍, അഭിലാഷ്, മുരളീധരന്‍, ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top