21 November Wednesday

എസ്എഫ്ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

എസ്‌എഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനം

പാലക്കാട് 
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് വി പി സാനു നയിക്കുന്ന ജാഥയെ തമിഴ്നാട് പൊലീസ് തടഞ്ഞതിൽ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. നിശബ്ദമാക്കാനാവില്ല, പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും എന്ന മുദ്രാവാക്യമുയർത്തി നഗരത്തിൽ പ്രകടനം നടത്തി. സ്റ്റേഡിയം ബസ് സ‌്റ്റാൻഡ‌് പരിസരത്ത് ചേർന്ന യോഗം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ പി ഐശ്വര്യ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ് കിഷോർ, പ്രസിഡന്റ് പി ദിനനാഥ്, കെ എ പ്രയാൺ, വിപിൻരാജ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top