20 November Tuesday

9 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
പാലക്കാട‌്
ജില്ലയിൽ ഒമ്പത് പേർക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) കെ പി റീത്ത അറിയിച്ചു. പെരുവെമ്പ് സ്വദേശി രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി. ഇതുവരെ പാലക്കാട് നഗരസഭയിൽ മൂന്നും അമ്പലപ്പാറ, കുഴൽമന്ദം, മേലാർകോട്, പിരായിരി, പുതുശേരി, വണ്ടാഴി എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതമാണ് സ്ഥിരീകരിച്ചത്. എലിപ്പനിക്കെതിരായ രോഗപ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരുകയാണെന്നും പനിയും ശരീരവേദനയുമുള്ളവർ സ്വയംചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രത്തെ സമീപിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പ്രധാന വാർത്തകൾ
Top