12 December Wednesday

ഓപ്പൺ ജിംനേഷ്യം തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018
പാലക്കാട് 
കോട്ടമൈതാനത്തെ ഓപ്പൺ ജിംനേഷ്യം എം ബി രാജേഷ് എംപി ഉദഘാടനം ചെയ്തു. നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ അധ്യക്ഷയായി. കലക്ടർ ഡി ബാലമുരളി, നഗരസഭാ വൈസ് ചെയർമാൻ സി കൃഷ്ണകുമാർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി എൻ കണ്ടമുത്തൻ, എം നാരായണൻ, ടി ആർ അജയൻ, രാജേശ്വരി ജയപ്രകാശ്, കെ ആർ ചന്ദ്രൻ, ടി കെ നൗഷാദ്, വി എസ‌് മുഹമ്മദ് കാസിം, ബിജു ഗ്രിഗറി എന്നിവർ സംസാരിച്ചു. 
എല്ലാ ദിവസവും രാവിലെ അഞ്ചു മുതൽ രാത്രി പത്തുവരെ ജിം ഉപയോഗിക്കാം. എംപിഫണ്ട് ഉപയോഗിച്ചാണ് നിർമാണം.
പ്രധാന വാർത്തകൾ
Top