20 September Thursday
മന്ത്രി എ കെ ബാലൻ പങ്കെടുക്കും

ദുരിതാശ്വാസനിധിയിലേക്ക‌് ധനസമാഹരണം: യോഗം 8ന‌്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
പാലക്കാട‌് 
പ്രളയദുരന്തത്തിന്റെ പശ‌്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ഫണ്ട‌് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട‌് ജനപ്രതിനിധികളുടെ യോഗം എട്ടിന‌് കലക്ടറേറ്റിൽ നടക്കും. 
രാവിലെ 10.30ന‌് നടക്കുന്ന യോഗത്തിൽ മന്ത്രി എ കെ ബാലൻ  പങ്കെടുക്കും. ജില്ലയിൽനിന്നുള്ള എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌്, ബ്ലോക്ക‌്, ഗ്രാമ പഞ്ചായത്ത‌്  പ്രസിഡന്റുമാർ, നഗരസഭാ ചെയർമാൻമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. പ്രളയ ദുരന്തത്തിന‌് ശേഷം എടുത്ത നടപടികളുടെ വിലയിരുത്തലും ഇനി നടപ്പാക്കേണ്ടവയും യോഗത്തിൽ ചർച്ച ചെയ്യും. 
 
പ്രധാന വാർത്തകൾ
Top