14 November Wednesday

തൊഴിലാളി–കർഷകപ്രക്ഷോഭം വിജയിപ്പിക്കുക

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018
പാലക്കാട‌്
സെപ‌്തംബർ അഞ്ചിന്റെ ദേശീയ തൊഴിലാളി, കർഷക പ്രക്ഷോഭവും അനുബന്ധ പരിപാടികളും വിജയിപ്പിക്കാൻ ജില്ലയിലെ സിഐടിയു യൂണിയൻ ഭാരവാഹികളുടെ സംയുക്ത യോഗം അഭ്യർഥിച്ചു. സിഐടിയു ജില്ലാകമ്മിറ്റിഹാളിൽ ചേർന്ന യോഗം അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. 
ജില്ലാസെക്രട്ടറി എം ഹംസ, ജില്ലാ ട്രഷറർ ടി കെ അച്യുതൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ പ്രഭാകരൻ, വി എ മുരുകൻ, വൈസ് പ്രസിഡന്റുമാരായ എം ഹരിദാസ്, വി വി വിജയൻ എന്നിവർ സംസാരിച്ചു. ദേശീയ പ്രക്ഷോഭത്തിന്റെ പ്രചരണാർഥം സംസ്ഥാനാടിസ്ഥാനത്തിൽ മൂന്നു മേഖലാജാഥകൾ ഒമ്പതു 9 മുതൽ 14 വരെ പര്യടനം നടത്തും.  
ദേശീയ സെക്രട്ടറി പി നന്ദകുമാർ നയിക്കുന്ന മധ്യമേഖലാ ജാഥ ഒമ്പതിന് വൈകിട്ട് പട്ടാമ്പിയിൽ അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. 11 മുതൽ 13വരെ തൃശൂർ,  എറണാകുളം ജില്ലകളിൽ പര്യടനം നടത്തി ആഗസ‌്ത‌് 14ന് ഇടുക്കി ജില്ലയിൽ ജാഥ സമാപിക്കും. 
14ന് ഡിവിഷൻ കേന്ദ്രങ്ങളിൽ തൊഴിലാളി കൂട്ടായ്മ(സാമൂഹിക് ജാഗരൺ)സംഘടിപ്പിക്കും      പഞ്ചായത്ത്/മുനിസിപ്പൽതലത്തിൽ 30ന‌് കാൽനടജാഥകൾ നടത്തും. ജാഥാസ്വീകരണങ്ങളിൽ ഡൽഹിയിൽ പങ്കെടുക്കുന്ന സമരവളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകും. 
മസ്ദൂർ കിസാൻ സംഘർഷ് റാലിയിൽ ജില്ലയിൽനിന്ന‌് 1,500 സിഐടിയു പ്രവർത്തകരും അത്രയുംതന്നെ കർഷകരും കർഷകത്തൊഴിലാളികളും പങ്കെടുക്കും.
പ്രധാന വാർത്തകൾ
Top