17 November Saturday
പ്രളയക്കെടുതി

പച്ചപിടിക്കാതെ വിത്തനശേരിയിലെ പച്ചക്കറി കർഷകർ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
കൊല്ലങ്കോട്  
ജില്ലയിലെ പ്രധാന പച്ചക്കറി കൃഷി കേന്ദമായ വിത്തനശേരി മേഖലയിൽ കാലവർഷക്കെടുതിക്ക‌് പിന്നാലെ വന്ന പ്രളയം വരുത്തിവച്ചത‌്  കനത്ത നഷ്ടം . ഓണവിപണി മുന്നിൽക്കണ്ട‌്  വിത്തനശേരി വിഎഫ്പിസികെക്ക് കീഴിൽ 243 കർഷകർ  ഏപ്രിൽ അവസാനം 75 ഹെക്ടറിലിറക്കിയ ഒന്നാം കൃഷിയാണ‌് പൂർണമായും നശിച്ചത‌്.  ഏക്കറിന് രണ്ട് ലക്ഷം രൂപ വരെയായിരുന്നു  ചെലവ്.. ജൂൺ മുതൽ സെപ്തംബർ രണ്ടാം വാരം വരെയാണ് സാധരണ വിളവെടുപ്പ് കാലം .  പാവൽ, പടവലം, പീച്ചങ്ങ,പയർ ,മത്തൻ , കുമ്പളം , വെണ്ട ,വഴുതന  എന്നിവയാണ് കൃഷിയിറക്കിയത് ജൂണിൽ വിളവെടുപ്പ് തുടങ്ങി , ജൂലൈയിൽ മഴ ശക്തമായതോടെ പച്ചക്കറികളുടെ ഗുണനിലവാരം കുറയുകയും കീടബാധ വരികയും ചെയ്തു. ജൂലൈ അവസാനത്തോടെ പന്തലുകൾ വീണ‌്  ചെടികൾ പൂർണമായും ചീഞ്ഞു.‌ കഴിഞ്ഞവർഷം ജൂണിൽ 5165 ടൺ പച്ചക്കറി കയറ്റിമതി ചെയ‌്തിടത്ത‌് ഇത്തവണ  210 ടണ്ണും ജൂലൈയിൽ  345 ടണ്ണിന്റെ  165 ടണ്ണും മാത്രമാണ് കയറ്റി അയക്കാനായത‌് .     കഴിഞ്ഞ ആഗസ്തിൽ   143 ടണ്ണും  സെപ‌്തംബറിൽ 310 ടണ്ണും കയറ്റിയയച്ചപ്പോൾ ഇക്കൊല്ലം ഒരു കിലോ പോലും ആദായം ലഭിച്ചില്ല.   ഓണവിപണി തകർന്നത് കർഷകരെ സാമ്പത്തികമായി തകർത്തിരിക്കുകയാണ‌് . സെപ്തംബർ അവസാനം ഇറക്കേണ്ട രണ്ടാം വിള   ആഗസ്ത് അവസാനം തന്നെ  ഇറക്കേണ്ടി വന്നിരിക്കുകയാണിവർക്ക‌്.  കാലാവസ്ഥക്ക് അനുയോജ്യമായ പടവലം, പയർ, പീച്ചങ്ങ , എന്നിവയാണ‌് കൃഷിയിറക്കിയിരിക്കുന്നത‌്. ഒന്നാം വിളയിൽ  വന്ന സാമ്പത്തിക നഷ്ടമെങ്കിലും രണ്ടാവിളയിലൂടെ നികത്താമെന്ന‌ പ്രതീക്ഷയിലാണ‌് വിത്തനശേരിയിലെ  കർഷകർ.
 
പ്രധാന വാർത്തകൾ
Top