19 November Monday
പ്രളയബാധിതർക്ക‌് കൈത്താങ്ങ്‌

സ്വകാര്യബസുകളുടെ കാരുണ്യയാത്ര

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
പാലക്കാട‌്
പ്രളയബാധിതർക്ക‌് കൈത്താങ്ങായി സ്വകാര്യ ബസുടമകള‌ും ജീവനക്കാരും കാരുണ്യയാത്ര നടത്തി. പാലക്കാട‌് ജില്ലാ പ്രൈവറ്റ‌് ബസ‌് ഓപ്പറേറ്റേഴ‌്സ‌് അസോസിയേഷനാണ‌് തിങ്കളാഴ‌്ചയിലെ സർവീസുകളിൽനിന്നുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് നൽകാൻ കാരുണ്യയാത്ര സംഘടിപ്പിച്ചത‌്. എം ബി രാജേഷ‌് എംപി സ‌്റ്റേഡിയം ബസ‌് സ‌്റ്റൻഡിൽ ഉദ‌്ഘാടനം ചെയ‌്തു. ‌
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന സമാഹരണം ആർടിഒ ടി സി വിനീഷ‌് ഉദ‌്ഘാടനം ചെയ‌്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ‌് കെ സത്യൻ അധ്യക്ഷനായി. സെക്രട്ടറി കെ രവീന്ദ്രകുമാർ, കെ സുധാകരൻ, സി ജാഫർ, എം എം ചെറിയാൻ, കെ സേതുമാധവൻ, വി എൻ ഗിരിപ്രസാദ‌് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top