Top
19
Friday, January 2018
About UsE-Paper

'എഴുത്തുപുര'യ്ക്ക് സംഘാടകസമിതി

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌
'എഴുത്തുപുര' സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട് > സംസ്ഥാനത്തെ കുട്ടി എഴുത്തുകാര്‍ക്കുള്ള  ബാലസംഘം സംസ്ഥാന ശില്‍പ്പശാല 'എഴുത്തുപുര'യ്ക്ക് 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.  എഴുത്തുപുര 13, 14 തീയതികളില്‍ ഒ വി വിജയന്‍ സ്മാരകമായ തസ്രാക്കില്‍ നടക്കും. 

സംഘാടകസമിതി രൂപീകരണം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  ടി ആര്‍ അജയന്‍ അധ്യക്ഷനായി.  
ബാലസംഘം സംസ്ഥാന കോഓഡിനേറ്റര്‍മാരായ എം രണ്‍ദീഷ്, മുസ്സമ്മില്‍,  ജോ.കണ്‍വീനര്‍ ടി കെ നാരായണദാസ്, ജില്ലാ കണ്‍വീനര്‍ എം സി  വാസുദേവന്‍, നിതിന്‍ കണിച്ചേരി എന്നിവര്‍ സംസാരിച്ചു.  ജില്ലാ പ്രസിഡന്റ് കെ സുധര്‍മ സ്വാഗതവും ജില്ലാ കോ ഓഡിനേറ്റര്‍ പി  ടി രാഗേഷ്—നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: സി കെ രാജേന്ദ്രന്‍ (രക്ഷാധികാരി), ടി കെ നാരായണദാസ് (ചെയര്‍മാന്‍),  എസ് സുഭാഷ് ചന്ദ്രബോസ്, നിതിന്‍ കണിച്ചേരി, എം കെ ബിബിന്‍രാജ്, ഷൈലജ, കെ സുധര്‍മ, എ കെ ചന്ദ്രന്‍കുട്ടി (വൈസ് ചെയര്‍മാന്‍മാര്‍ ),ടി ആര്‍ അജയന്‍ (കണ്‍വീനര്‍ ),  കെ പ്രേംകുമാര്‍, എം രണ്‍ദീഷ്, പി ടി രാഗേഷ്, എ എന്‍ നീരജ്, ആര്‍ ജയദേവന്‍ (ജോ. കണ്‍വീനര്‍മാര്‍).