Top
24
Tuesday, January 2017
About UsE-Paper

പ്രതിഷേധം ശക്തം 'ഞങ്ങള്‍ എംടിയോടൊപ്പം'

Wednesday Jan 4, 2017
വെബ് ഡെസ്‌ക്‌

 

പാലക്കാട് > അഭിപ്രായം പറഞ്ഞതിന് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം ടി വാസുദേവന്‍നയാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ സംഘപരിവാര്‍ ശക്തികളുടെ നടപടിക്കെതിരെ 'ഞങ്ങള്‍ എംടിയോടൊപ്പം' എന്ന പേരില്‍ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു.  പാലക്കാട് അഞ്ച് വിളക്കിനുമുന്നില്‍ എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്തു. സ്വരലയ പ്രസിഡന്റ് എന്‍ എന്‍ കൃഷ്ണദാസ് അധ്യക്ഷനായി. കലാമണ്ഡലം ശിവന്‍നമ്പൂതിരി, ടി കെ നാരായണദാസ്, മുണ്ടൂര്‍ സേതുമാധവന്‍, പ്രൊഫ. പി എ വാസുദേവന്‍, എന്‍ രാധാകൃഷ്ണന്‍നായര്‍, ടി കെ ശങ്കരനാരായണന്‍, വി സി കബീര്‍, കെ കൃഷ്ണന്‍കുട്ടി, കെ അജില, റഷീദ് കുമരംപുത്തൂര്‍, കെ പി ശബരിഗിരീഷ്, റഷീദ് കണിച്ചേരി, സി സോമശേഖരന്‍, രാജേഷ് മേനോന്‍, ഉണ്ണിക്കൃഷ്ണന്‍ ചാഴിയാട്, എം എന്‍ ലതാദേവി, ഡോ. നാസര്‍, ആര്‍ സാജന്‍, കെ എ ശിവദാസന്‍, സജിവര്‍ഗീസ്, കെ എസ് സുധീര്‍, രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ടി ആര്‍ അജയന്‍ സ്വാഗതവും എ കെ ചന്ദ്രന്‍കുട്ടി നന്ദിയും പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം, സ്വരലയ, ജില്ലാ പബ്ളിക് ലൈബ്രറി, യുവകലാസാഹിതി എന്നിങ്ങനെയുള്ള സാംസ്കാരിക സംഘടനകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.