24 September Monday
ശുചീകരണം നടത്തിയത്‌ രാമങ്കരി, പുളിങ്കുന്ന്, കാവാലം പഞ്ചായത്തുകളിൽ

ഡിവൈഎഫ‌്ഐയുടെ 1000 യുവജനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

കുട്ടനാട്ടിലെ രാമങ്കരി സെന്റ്‌ ജോസഫ്‌ പള്ളി പാലക്കാട് നിന്നുള്ള ഡിവൈഎഫ്‌ഐ പ്രവർത്തകർ ശുചീകരിക്കുന്നു

പാലക്കാട്
കേരളത്തിലെ പ്രളയക്കെടുതി വളരെയേറെ ബാധിച്ച കുട്ടനാട്ടിലെ വീടുകളെ വാസയോഗ്യമാക്കാനും പൊതുനിരത്തുകൾ സഞ്ചാരയോഗ്യമാക്കാനും കോളേജ്, സ‌്കൂളുകൾ, കോടതി, സർക്കാർ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ ഉൾപ്പെടെ പുനഃസ്ഥാപിക്കാനും വേണ്ടി  ജില്ലയിൽനിന്ന‌് പോയത‌് ആയിരം ഡിവൈഎഫ‌്ഐ വളണ്ടിയർമാർ. ഇവർ കുട്ടനാട്ടിലെ രാമങ്കരി, പുളിങ്കുന്ന്, കാവാലം പഞ്ചായത്തുകളിൽ ശുചീകരണപ്രവൃത്തി നടത്തി. ആഗസ‌്ത‌് 28, 29, 30 തീയതികളിൽ നടന്ന ശുചീകരണപ്രവർത്തനങ്ങളിൽ വനിതാവളണ്ടിയർമാർ ഉൾപ്പെടെയുള്ളവരാണ‌്  പങ്കെടുത്തത‌്.
ശുചീകരണത്തിനാവശ്യമായ സാധനസാമഗ്രികൾ പ്രവർത്തകർ പാലക്കാട്ടുനിന്നും കൊണ്ടുപോയി. ഡിവൈഎഫ്ഐ പാലക്കാട‌് ജില്ലാ സെക്രട്ടറി  കെ പ്രേംകുമാർ, പ്രസിഡന്റ് ടി എം ശശി, ട്രഷറർ ടി വി ഗിരീഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബി ധരേഷ്, കെ സുലോചന എന്നിവർ നേതൃത്വം നൽകി.
രാമങ്കരി പഞ്ചായത്തിൻ 445 വീടുകൾ, നാല‌് ആരോഗ്യകേന്ദ്രങ്ങൾ, രണ്ട‌് ക്രിസ്ത്യൻ പള്ളികൾ, നാലു ക്ഷേത്രം, 12 അങ്കണവാടികൾ, നാല‌് സ‌്കൂളുകൾ, രണ്ടു  ലൈബ്രറികൾ, കുട്ടനാട് വികസന സമിതി ഓഫീസ്, കോടതി, വില്ലേജ‌് ഓഫീസ്, കൃഷിഭവൻ, ഏഴു വക്കീൽ ഓഫീസ്, രാമങ്കരി സർവീസ് സഹകരണ ബാങ്ക് എന്നിവ ശുചീകരിച്ചു. 
  പുളിങ്കുന്ന് പഞ്ചായത്തിൽ 250 വീടുകൾ, കുട്ടനാട് താലൂക്ക‌് ആശുപത്രി, കുസാറ്റിന്റെ ഗവ. എൻജിനിയറിങ‌് കോളേജ്, കാന്റീൻ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മങ്കൊമ്പ് ക്ഷേത്രം, പുളിങ്കുന്ന് പഞ്ചായത്ത‌് ഓഫീസ‌്, ഹൈസ‌്കൂൾ, ജില്ലാ സഹകരണ ബാങ്ക് പുളിങ്കുന്ന് ശാഖ, പോസ‌്റ്റ‌് ഓഫീസ്, കൃഷിഭവൻ എന്നിവയും കാവാലം പഞ്ചായത്തിലെ 300 വീടുകൾ, അഞ്ച‌് അങ്കണവാവാടികൾ, ഹയർ സെക്കൻഡറി സ‌്കൂൾ, ബിഎസ്എൻഎൽ ഓഫീസ്, ഗുരുമന്ദിരം, മൃഗാശുപത്രി, എൽ പി സ‌്കൂൾ, പഞ്ചായത്ത‌് ഓഫീസ്, കുടുംബശ്രീ വിപണനകേന്ദ്രം, ആയുർവേദ ആശുപത്രി എന്നിവയും ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
പ്രധാന വാർത്തകൾ
Top