16 November Friday

വ്രതത്തിന്റെ പേരിൽ ശബരിമലയിൽ സ്‌ത്രീകളെ വിലക്കരുത്‌: ടികെഎ നായർ

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018

പത്തനംതിട്ട> വ്രതത്തിന്റെ പേരില്‍ സ്ത്രീകൾക്ക്‌ ശബരിമലയില്‍ പ്രവേശനം വിലക്കുന്നത്‌  ശരിയല്ലെന്ന്‌   ശബരിമല ഉപദേശക സമിതി അധ്യക്ഷന്‍ ടികെഎ നായര്‍.

ശബരിമലയിൽ സ്‌ത്രീകളെ ഒഴിവാക്കുന്നത് കടുത്ത വിവേചനമാണ്. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് പഴക്കമുള്ള ആചാരമല്ല.

1940കളില്‍ സ്ത്രീകള്‍ ശബരിമലയില്‍ തീര്‍ഥാടനം നടത്തിയിട്ടുണ്ടെന്നും ഇത് തനിക്ക് വ്യക്തിപരമായി അറിയാമെന്നും ടികെഎ നായര്‍ വ്യക്തമാക്കി.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top