11 December Tuesday

പാസഞ്ചർ ട്രെയിൻ എൻജിൻ തകരാർ; നിരവധി ട്രെയിനുകൾ പിടിച്ചിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 31, 2018
കുറ്റിപ്പുറം 
എൻജിൻ തകരാറിനെ തുടർന്ന് തൃശൂർ–കണ്ണൂർ പാസഞ്ചർ ട്രെയിൻ മൂന്ന് മണിക്കൂറിലധികം നിർത്തിയിട്ടത് യാത്രക്കാർക്ക് ദുരിതമായി.  ചൊവ്വാഴ്ച രാവിലെ ഏഴരയ‌്ക്ക‌് പേരശനൂരിൽവച്ചാണ‌് എൻജിൻ തകരാറായത്.  തുടർന്ന‌് ഒരു ട്രാക്കിലൂടെമാത്രം ട്രെയിനുകൾ കടത്തിവിട്ടതിനാൽ നിരവധി  ട്രെയിനുകൾ ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരുന്നാവായ, തിരൂർ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. എറണാകുളം–പുണെ  സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, എറണാകുളം–കണ്ണൂർ  ഇന്റർസിറ്റി എക്സ്പ്രസ്,   കണ്ണൂർ–എറണാകുളം എക്സിക്യൂട്ടീവ് എക്സ്പ്രസ്, കോഴിക്കോട്–തൃശൂർ പാസഞ്ചർ, കണ്ണൂർ–കോയമ്പത്തൂർ  ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ ട്രെയിനുകൾ വൈകിയാണ് യാത്രതിരിച്ചത്. പത്തോടെ ഷൊർണൂരിൽനിന്ന് എത്തിയ  എൻജിൻ ഘടിപ്പിച്ചാണ് ട്രെയിൻ  കണ്ണൂരിലേക്ക് യാത്ര തുടർന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top